Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുവയസുകാരി മരിച്ചു; വിഷം ഉള്ളിൽ ചെന്ന നിലയിൽ അമ്മ ആശുപത്രിയിൽ; കുട്ടിയുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്; അമ്മയുടെ മൊഴി രേഖപ്പെടുത്തി

ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുവയസുകാരി മരിച്ചു; വിഷം ഉള്ളിൽ ചെന്ന നിലയിൽ അമ്മ ആശുപത്രിയിൽ; കുട്ടിയുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്; അമ്മയുടെ മൊഴി രേഖപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: ഛർദിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരി മരിച്ചു. അബ്ദുൽ റഹ്മാൻ-റുമൈസ ദമ്പതികളുടെ മകൾഫാത്തിമത്ത് മിസ്ബയാണു മരിച്ചത്. വിഷം അകത്തുചെന്ന നിലയിൽ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നായന്മാർമൂല പെരുമ്പളക്കടവ്റോഡിലെ വാടക ക്വാർട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.വിഷം അകത്തു ചെന്ന റുമൈസ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ചയാണു കുട്ടിയെ ഛർദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി കട്ടിലിൽ നിന്നു വീണതായി റുമൈസ പറഞ്ഞിരുന്നുവെന്നു മാതാവ് താഹിറ പൊലീസിനു മൊഴി നൽകിയിരുന്നു. ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ മൊഴി കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP