Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോതമംഗലത്ത് രണ്ട് കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് രഹസ്യവിവരത്തെ തുടർന്ന്

കോതമംഗലത്ത് രണ്ട് കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് രഹസ്യവിവരത്തെ തുടർന്ന്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: രണ്ടുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കോതമംഗലം പൊലീസ് പിടികൂടി. കവളങ്ങാട് നെല്ലിമറ്റം മുളബേൽ അജ്മൽ (30), കോതമംഗലം മലയൻകീഴ് ഗോമന്തപടി ആനാംകുഴി ബിനോയി (33) എന്നിവരെയാണ് പൊലീസ് രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയത്.

കോതമംഗലത്തും പരിസരങ്ങളിലും കഞ്ചാവ് വിൽപ്പന വ്യാപകമാണന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ നായർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ കോതമംഗലം സിഐ.റ്റി.ഡി.സുനിൽകുമാർ, എസ് ഐ.രഘുവരൻ, എസ് സി പി ഒ രഘുനാഥ്, നിജു ഭാസ്‌ക്കർ, ജീമോൻ കെ.പിള്ള, ജോബി ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണന്ന് കോതമംഗലം പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP