Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലാളികൾ മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് കമ്പനി; നടപ്പാക്കാനുള്ള സാവകാശം നൽകാമെന്ന് സമരക്കാരും; ഊബർ ഈറ്റ്‌സ് തൊഴിലാളികളുടെ സമരം അവസാനിക്കുന്നത് സ്വതന്ത്ര ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള തീരുമാനവുമായി

തൊഴിലാളികൾ മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് കമ്പനി; നടപ്പാക്കാനുള്ള സാവകാശം നൽകാമെന്ന് സമരക്കാരും; ഊബർ ഈറ്റ്‌സ് തൊഴിലാളികളുടെ സമരം അവസാനിക്കുന്നത് സ്വതന്ത്ര ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള തീരുമാനവുമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: തലസ്ഥാന നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഊബർ ഈറ്റ്‌സ് തൊഴിലാളികളുടെ സമരം പിൻവലിച്ചു. തിരുവനന്തപുരത്ത് സമരം ചെയ്യുന്ന തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന കമ്പനിയുടെ ഉറപ്പിന്മേലാണ് സമരം ഒത്തുതീർന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ആയിരത്തി അഞ്ഞൂറോളം വരുന്ന തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്.

വെട്ടിക്കുറച്ച വേതനം വർദ്ധിപ്പിക്കുക, തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക, അകാരണമായി പുറത്താക്കാതിരിക്കുക തുടങ്ങി ഒമ്പത് ആവശ്യങ്ങൾ നടപ്പാക്കുമെന്ന ഉറപ്പ് കമ്പനി തൊഴിലാളികൾക്ക് നൽകി. നടപ്പാക്കാൻ ആവശ്യപ്പെട്ട സാവകാശം തൊഴിലാളികളും അംഗീകരിച്ചു. അധികൃതർ നൽകിയ ഉറപ്പ് വിശ്വസിക്കുന്നതായും ഉടൻ തന്നെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി അറിയിച്ചു.

സമരം ഊബറുവഴിയുള്ള ഭക്ഷണ വിതരണത്തെ കാര്യമായി ബാധിച്ചു. ഇതേ തുടർന്ന് ഊബർ ഒത്തുതീർപ്പ് ചർച്ചക്ക് വിളിക്കുകയായിരുന്നു. ഓൺലൈൻ ഭക്ഷണ വിതരണത്തൊഴിലാളികൾക്കായി സ്വതന്ത്ര ട്രേഡ് യൂണിയൻ രൂപീകരിക്കാനും സമരസമിതി തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP