Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച സ്ത്രീകൾക്ക് അനുകൂല നടപടി എടുത്ത പൊലീസ് ഡ്രൈവർക്കെതിരെ വീണ്ടും രംഗത്ത്; സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തികേസ് എടുത്തു: നടപടി യുവതികളുടെ പരാതിയിന്മേൽ

യൂബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച സ്ത്രീകൾക്ക് അനുകൂല നടപടി എടുത്ത പൊലീസ് ഡ്രൈവർക്കെതിരെ വീണ്ടും രംഗത്ത്; സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തികേസ് എടുത്തു: നടപടി യുവതികളുടെ പരാതിയിന്മേൽ

കൊച്ചി: കൊച്ചിയിൽ യുവതികളുടെ ക്രൂര പീഡനത്തിനിരയായ യൂബർ ടാക്‌സി ഡ്രൈവർ ഷെഫീഖിനെതിരെ പൊലീസ് കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതികളുടെ പരാതിയിന്മേൽ മരട് പൊലീസാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തതെന്നതാണ് ശ്രദ്ധേയം. അതേസമയം നിയമാനുസൃത നടപടി മാത്രമാണ് ഇതെന്നാണ് പൊലീസിന്റെ വിശദീകരണം.

യൂബർ ഡാക്‌സി ഡ്രൈവർ ആക്രണത്തിനിരയായ പശ്ചാത്തലത്തിൽ വൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് പൊലീസിന്റെ പുതിയ നടപടി. വാദിയെ പ്രതിയാക്കുന്ന തരത്തിലുള്ള പൊലീസിന്റെ നടപടിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഷെഫീഖിനെ മർദ്ധിച്ച മൂന്ന് സ്ത്രീകൾക്കെതിരെയും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ഇതിന് പിന്നാലെയാണ് മർദ്ധനത്തിനിരയായ ഷെഫീഖിന് നേരെ പൊലീസിന്റെ പുതിയ നടപടി.

വൈറ്റില ജങ്ഷനിൽവച്ചാണ് കഴിഞ്ഞയാഴ്ച കുമ്പളം സ്വദേശിയായ ഡ്രൈവർ താനത്ത് വീട്ടിൽ ഷെഫീഖിന് മർദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡ്രൈവറെ മർദ്ദിച്ച സ്ത്രീകളെ നാട്ടുകാർ തടഞ്ഞുവച്ചാണ് പൊലീസിന് കൈമാറിയത്. എന്നാൽ യുവതികൾക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ഇതേക്കുറിച്ചുള്ള പരാതിയിൽ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഷെയർ ടാക്‌സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മർദ്ദനം. എന്നാൽ ഡ്രൈവർ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് യുവതികൾ ആരോപിച്ചിരുന്നു. ഡ്രൈവർ ഫോൺചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികൾ ആരോപിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP