Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രകൃതി ക്ഷോഭത്തിൽ ഭോപ്പാൽ വിഷ വാതക ദുരന്തമാതൃകയിൽ ട്രിബ്യൂണൽ എന്ന ആവശ്യം അനുചിതം; സിപി ജോൺ ഉന്നയിച്ച് യുഡിഎഫ് ആവശ്യപ്പെട്ട അഭിപ്രായം പ്രായോഗികമല്ല; ട്രിബ്യൂണൽ ആവശ്യം നിരാകരിച്ച് സിഎംപി

പ്രകൃതി ക്ഷോഭത്തിൽ ഭോപ്പാൽ വിഷ വാതക ദുരന്തമാതൃകയിൽ ട്രിബ്യൂണൽ എന്ന ആവശ്യം അനുചിതം; സിപി ജോൺ ഉന്നയിച്ച് യുഡിഎഫ് ആവശ്യപ്പെട്ട അഭിപ്രായം പ്രായോഗികമല്ല; ട്രിബ്യൂണൽ ആവശ്യം നിരാകരിച്ച് സിഎംപി

കൊച്ചി: ഭോപ്പാൽ വിഷ വാതക ദുരന്തവുമായി ബന്ധപ്പെട്ട് ട്രിബ്യൂണൽ രൂപീകരിച്ചതു പോലെ മഴകെടുതി മൂലമുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ട്രിബ്യൂണൽ രൂപീകരിക്കണ യുഡിഎഫ് ആവശ്യം നിരാകരിച്ച് സിഎംഎം. പ്ലാനിങ് ബോർഡ് മുൻ മെമ്പർ സിപി ജോണാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം പിന്നീട് യുഡിഎഫും  ആവശ്യപ്പെടുകയായിരുന്നു.

ഒരു കമ്മ്യൂണിസ്റ്റ് നേതാവിൽ നിന്നും ഇത്തരമൊരാവശ്യം വന്നത് ആരെ സഹായിക്കാനാണെന്ന് സിഎംപി പാലക്കാട് ജില്ലാ സെക്രട്ടറി മുരളി കെ താരേക്കാട് ചോദിച്ചു. ചില പ്രത്യേക തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നിയമിക്കപ്പെടുന്ന രീതിയിലുള്ള ട്രിബ്യൂണൽ കേരളത്തിലെ ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ വേണമെന്ന കാര്യത്തിന് ഇവിടെ പ്രസക്തിയില്ല.  ഭോപ്പാലിൽ സംഭവിച്ചത് പൂർണമായും മനുഷ്യ നിയന്ത്രിത സംവിധാനത്തിലുണ്ടായ പാളിച്ചയും മനുഷ്യ ജീവനു തീരെ വില കൽപ്പിക്കാതിരുന്ന കുത്തക മുതലാളിയുടെ ലാഭക്കൊതിയുമാണ്.  നാൽപ്പത്തി രണ്ട് ടൺ മീഥൈൽ ഐസോ സയനേറ്റ് വാതകം ചോർന്നതിൽ ഭോപ്പാലിൽ പതിനയ്യായിരത്തിലധികം മനുഷ്യർ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേർ ഗുരുതരമായ രോഗ ദുരിതബാധിതരാവുകയും ചെയ്തു. മനുഷ്യ നിർമ്മിതമായ മഹാ ദുരന്തമായിരുന്നു അത്.

ഭോപ്പാൽ വിഷ വാതക ദുരന്തത്തിന് ഉത്തരവാദിയായ യൂണിയൻ കാർബൈഡ് എന്ന അമേരിക്കൻ പിതൃത്വമുള്ള കമ്പനിയേയും അതിന്റെ മേധാവിയായിരുന്ന വാറൻ മാർട്ടിൻ ആൻഡേഴ്സണേയും പ്രതിയാക്കിയിരുന്നു. ആ സാഹചര്യമാണോ ഇന്ന് കേരളത്തിലേത്. തീർത്തും അല്ല.ഇവിടെ ആരെയാണ് പ്രതിയാക്കേണ്ടത് മഴയേയോ മഴമൂലം നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴയേയോ ഇതെല്ലാം കൂടിച്ചേർന്ന പ്രകൃതിയേയോ പ്രതികളാക്കി കേസെടുക്കാൻ കഴിയുമോ. എന്തുകൊണ്ടാണ് കേരളത്തിലെ ഡാമുകൾ ഏതാണ്ട് ഒരേ സമയം തുറന്ന് വിട്ടത് എന്നതിനെ കുറിച്ചുള്ള അഭിപ്രായത്തിൽ പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്ക് പോലും ആദ്യഘട്ടത്തിൽ സംശയമുണ്ടായിരുന്നില്ല.കാരണം ഇത്തവണ കേരളത്തിൽ ഒറ്റപ്പെട്ട മഴയിയിരുന്നില്ല.

തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർകോട് വരെയുള്ള പതിനാല് ജില്ലകളിലും ശക്തവും ഭീകരവുമായ മഴയാണ് പെയ്തത്. പതിനാലു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയുടെ താണ്ഡവം തുടർന്നപ്പോൾ പല ജില്ലകളിലേയും ജില്ലാ കലക്ടർമാർ അതത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.അത്രയ്ക്ക് ഭീകരമായിരുന്നുവല്ലോ മഴയും മഴയിൽ നിറഞ്ഞ അണക്കെട്ടുകളും.കേരളത്തിൽ ജല ദുരന്തം വരണമെന്ന് ആരും ആഗ്രഹിച്ചിട്ടില്ല. സർക്കാർ വേണ്ട സമയത്ത് തന്നെ ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകയിരുന്നു.

അപ്രതീക്ഷിതമായി വന്ന ഉരുൾപൊട്ടലുകളാണ് കേരളത്തെ ഭയപ്പെടുത്തി കൊണ്ട് അണക്കെട്ടുകൾ തുറന്നു വിടേണ്ട സാഹചര്യം സൃഷ്ടിച്ചത്. തോടുകളും പുഴകളും താങ്ങാവുന്നതിലും പതിന്മടങ്ങ് വെള്ളമാണ് കേരളത്തെ വിഴുങ്ങിയത്.നെൽവയലുകൾ വ്യാപകമായി കയ്യേറിയതും പുഴയോരങ്ങളുടെയും തോടുകളുടേയും വ്യാപ്തികുറച്ചതും ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയുന്ന വിധത്തിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയതും നിഷേധിക്കുവാൻ കഴിയുകയില്ല.

ക്വാറികളുടെ അനിയന്ത്രിതമായ പ്രവർത്തനങ്ങൾ നടന്ന പ്രദേശങ്ങളിലാണല്ലോ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുള്ളത്.ഇതൊന്നും മനസിലാക്കാതെ ട്രിബ്യൂണൽ രൂപീകരിച്ചാൽ എല്ലാം ശരിയാവുമെന്ന തോന്നൽ ബാലിശമാണ്.കേരള സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനു വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം നിരുത്തരവാദപരമായ ആവശ്യം ഉന്നയിക്കുന്നത്- മുരളി കെ താരേക്കാട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP