Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രെയിൻ സർവീസ് ഒരു മാസം കഴിഞ്ഞ്, വിമാന സർവീസുകൾ ഏപ്രിൽ മാസം അവസാനം തുടങ്ങുക; സംസ്ഥാനത്തെ നാല് മേഖലകളായി തിരിക്കണം; ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്ന് യുഡിഎഫ് സമിതി

ട്രെയിൻ സർവീസ് ഒരു മാസം കഴിഞ്ഞ്, വിമാന സർവീസുകൾ ഏപ്രിൽ മാസം അവസാനം തുടങ്ങുക; സംസ്ഥാനത്തെ നാല് മേഖലകളായി തിരിക്കണം; ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്ന് യുഡിഎഫ് സമിതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരണമെന്ന് വ്യക്തമാക്കി യുഡിഎഫ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നാലുഘട്ടമായി പിൻവലിച്ചാൽ മതിയെന്ന് യുഡിഎഫ് ഉപസമിതി നിർദേശിച്ചു.

സംസ്ഥാനത്തെ നാലു വിഭാഗമായി തിരിക്കണം. റിസ്‌ക്, മീഡിയം റിസ്‌ക്, ഹൈ റിസ്‌ക്, വെരി ഹൈ റിസ്‌ക് എന്നിങ്ങനെ നാലു മേഖലകളായി തിരിക്കണം. ആഭ്യന്തര വിമാന സർവീസുകളെക്കുറിച്ച് ഏപ്രിൽ അവസാനമേ ആലോചിക്കാവൂ.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ട്രെയിൻ സർവീസും ഒരു മാസം കഴിഞ്ഞ് മതിയെന്ന് യുഡിഎഫ് ഉപസമിതി നിർദേശിച്ചു. യുഡിഎഫ് ഉപസമിതി റിപ്പോർട്ട് ഇന്ന് കേന്ദ്രസർക്കാരിന് സമർപ്പിക്കും. ലോക്ക്ഡൗണിനുശേഷമുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സർക്കാർ പ്രതിപക്ഷവുമായി ആലോചിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചത്.

പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ (കൺവീനർ), മുൻകാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ, സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ, മുൻ ആസൂത്രണബോർഡ് അംഗം ജി.വിജയരാഘവൻ, ഡോ:എ.മാർത്താണ്ഡം പിള്ള, ഡോ: ശ്രീജിത് എന്നിവരടങ്ങിയ സമിതിയെയാണ് നിയോഗിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP