Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രചാരണത്തിന് കോടികൾ ഒഴുകുന്നു; കോർപ്പറേറ്റ് കമ്പനികളെ വെല്ലുന്ന ഹോർഡിങ്ങുകളും ബഹുവർണ പോസ്റ്ററുകളും; കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എ.പ്രദീപ് കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് യുഡിഎഫിന്റെ പരാതി

പ്രചാരണത്തിന് കോടികൾ ഒഴുകുന്നു; കോർപ്പറേറ്റ് കമ്പനികളെ വെല്ലുന്ന ഹോർഡിങ്ങുകളും ബഹുവർണ പോസ്റ്ററുകളും; കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എ.പ്രദീപ് കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് യുഡിഎഫിന്റെ പരാതി

സജീവ് വടക്കുമ്പാട്‌

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥി എ. പ്രദീപ് കുമാറിന്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ പരാതി. യുഡിഎഫ് കോഴിക്കോട് പാർലമെന്റ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. പി.എം നിയാസാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയത്. പരിമിതമായ സാമ്പത്തിക സൗകര്യം മാത്രം നാമനിർദേശ പത്രികയിൽ കാണിച്ച പ്രദീപ് കുമാർ വൻതുകയാണ് സ്ഥാനാർത്ഥി പ്രചാരണത്തിനായി ഒഴുക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻകിട കോർപ്പറേറ്റ് കമ്പനികളെ വെല്ലുന്ന ഹോൾഡിങ്ങുകൾ, നിരവധി ബഹുവർണ്ണ പോസ്റ്ററുകൾ, 1 157 ബൂത്തുകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ. ഇതു കൂടാതെ അന്താരാഷ്ട്ര നിലവാരമുള്ള ഇവന്റ് മാനേജ്‌മെന്റ് വഴിയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ തെരഞ്ഞെടുപ്പിനായി കോടികളാണ് പ്രദീപ് കുമാർ ചെലവഴിക്കുന്നത്. ഇതിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കേണ്ടതാണ്. നവസമ്പന്നരായ പ്രവാസികളുടെസഹായം ഏതൊക്കെ വഴിയിലൂടെ ലഭിക്കുന്നുണ്ടെന്ന് അന്വേഷിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കള്ളപ്പണം വിനിയോഗിക്കുന്നതിനുള്ള സാധ്യതക്ക് അറുതി വരുത്തണമെന്നുംപരാതിയിൽ പി.എം നിയാസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP