Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് ചോദിച്ച് മാണി വിഭാഗം; ഒരു സീറ്റ് അധികം കിട്ടിയേ മതിയാകൂ എന്ന നിലപാടിൽ ഉറച്ച് പിജെ ജോസഫ്; ഇടുക്കി സീറ്റിന് അവകാശവാദമുയർത്തി ജേക്കബ് വിഭാഗം; മൂന്ന് സീറ്റിന് താൽപര്യമുണ്ടെങ്കിലും യോഗത്തിൽ ഒന്നും മിണ്ടാതെ മുസ്ലിം ലീഗ്; ഒരു കാരണവശാലും പിസി ജോർജിനെ വേണ്ടെന്ന് യുഡിഎഫ്; ഒരു സീറ്റും വിട്ടുനൽകില്ലെന്ന് കടുപ്പിച്ച് കോൺഗ്രസും

ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് ചോദിച്ച് മാണി വിഭാഗം; ഒരു സീറ്റ് അധികം കിട്ടിയേ മതിയാകൂ എന്ന നിലപാടിൽ ഉറച്ച് പിജെ ജോസഫ്; ഇടുക്കി സീറ്റിന് അവകാശവാദമുയർത്തി ജേക്കബ് വിഭാഗം; മൂന്ന് സീറ്റിന് താൽപര്യമുണ്ടെങ്കിലും യോഗത്തിൽ ഒന്നും മിണ്ടാതെ മുസ്ലിം ലീഗ്; ഒരു കാരണവശാലും പിസി ജോർജിനെ വേണ്ടെന്ന് യുഡിഎഫ്; ഒരു സീറ്റും വിട്ടുനൽകില്ലെന്ന് കടുപ്പിച്ച് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എം മാണിയുടെ മുന്നണി പ്രവേശനം സൃഷ്ടിച്ച പ്രശ്‌നങ്ങൾ കോൺഗ്രസിൽ പൂർണമായും അവസാനിച്ചിട്ടില്ല. ഇപ്പോൾ ഇതാ ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂചി അധികം ചോദിച്ചിരിക്കുകയാണ് കേരള കോൺഗ്രസ്.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന യുഡിഎഫ് യോഗത്തിൽ സീറ്റ് വിഭജന ചർച്ചയിൽ ഒരു സീറ്റ് അധികം ചോദിച്ച് കേരള കോൺഗ്രസ് എം. രണ്ട് സീറ്റുകളിൽ പാർട്ടിക്ക് മൽസരിക്കണമെന്നാണ് കെഎം മാണിയുടെ കേരള കോൺഗ്രസിന്റെ ആവശ്യം. സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് പിജെ ജോസഫ് വിഭാഗത്തിന്റെ കടുംപിടുത്തും. ഇടുക്കി സീറ്റ് ചോദിച്ച് കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും രംഗത്തുവന്നു. എന്നാൽ പുതിയ അവകാശവാദങ്ങളൊന്നും യുഡിഎഫ് യോഗത്തിൽ മുസ്ലിം ലീഗ് മുന്നോട്ട് വെച്ചില്ല.

പി സി ജോർജിന്റെ ജനപക്ഷത്തെ യുഡിഎഫിൽ എടുക്കേണ്ടെന്നാണ് തീരുമാനം. പി സി ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് യോഗത്തിലെ തീരുമാനം. ജോർജിനെ ഒരു വിധത്തിലും മുന്നണിക്കുള്ളിൽ ആവശ്യമില്ലെന്നാണ് നിലപാട്.നിലവിൽ ഒരു സീറ്റിൽ മൽസരിക്കുന്ന കേരള കോൺഗ്രസ് എം രണ്ട് സീറ്റിനായി സമ്മർദ്ദം ചെലുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അതുപോലെ തന്നെ യുഡിഎഫ് യോഗത്തിൽ മാണിയും പാർട്ടിയും രണ്ട് സീറ്റിനായി മുറവിളി കൂട്ടി. നിലവിൽ 20 ലോക്സഭാ സീറ്റുകളിൽ 15 സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റിൽ മുസ്ലിം ലീഗും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും ഒരു സീറ്റിൽ ആർഎസ്‌പിയും ഒരു സീറ്റിൽ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റികുമാണ് യുഡിഎഫിനായി മൽസരിച്ചത്.

ഇക്കുറി തങ്ങൾക്ക് രണ്ട് സീറ്റ് വേണമെന്ന് മാണിയും പിജെ ജോസഫും ചേർന്ന കേരള കോൺഗ്രസ് എം വാദിക്കുമ്പോൾ ഇടുക്കി സീറ്റിനായി ജേക്കബ് വിഭാഗവും രംഗത്തുണ്ട്. വീരേന്ദ്രകുമാർ മുന്നണി വിട്ടതിനാൽ ആ സീറ്റിനു വേണ്ടിയും അവകാശവാദമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ദേശീയ തലത്തിൽ കോൺഗ്രസിന് നിർണായകമായതിനാൽ തങ്ങളുടെ സീറ്റിൽ ഒന്നും വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

യുഡിഎഫിലേക്കു തിരികെ പോകാനുള്ള പി.സി. ജോർജ് എംഎൽഎയുടെ ശ്രമങ്ങൾക്കു തിരിച്ചടിയായത് ഏറെ കുറെ . മുന്നണിയിലേക്കുള്ള ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ ഭൂരിപക്ഷാഭിപ്രായം. ലോക്‌സഭാ സീറ്റ് വിഭജനത്തിൽ ഉഭയകക്ഷി ചർച്ച നിർബന്ധമാണെന്നും യോഗത്തിൽ ഘടകകക്ഷികൾ നിലപാടെടുത്തു. രണ്ട് സീറ്റ് തങ്ങൾക്കു വേണമെന്നു കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. ഇടുക്കി സീറ്റിന്മേൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ജെഡിയുവിനൊപ്പം എൽഡിഎഫിലേക്കു പോകാത്തവരെ യുഡിഎഫിൽ ക്ഷണിതാക്കളാക്കാനും യുഡിഎഫ് യോഗത്തിൽ തീരുമാനമായി.

ബിജെപിയെയും എൻഡിഎയും തള്ളിപ്പറഞ്ഞാണ് യുഡിഎഫുമായി സഹകരിക്കാൻ തയാറാണെന്ന് പി.സി. ജോർജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജനപക്ഷം സംസ്ഥാന സമിതി യോഗത്തിലായിരുന്നു പ്രതികരണം. യുഡിഎഫ് പ്രവേശന വിഷയത്തിൽ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നും പി.സി. ജോർജ് അവകാശപ്പെട്ടിരുന്നു.നിയമസഭയിൽ ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു കഴിഞ്ഞ നവംബറിൽ ജോർജ് നിലപാടു വ്യക്തമാക്കിയിരുന്നു. നിയമസഭയ്ക്കു പുറത്തും സഹകരിക്കുമെന്നും പറഞ്ഞു. എന്നാൽ ബിജെപിയിൽ ചേരില്ലെന്ന് അന്നും ആവർത്തിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള മുൻകൈയെടുത്ത് ചർച്ചയും നടന്നു. എന്നാൽ ഒന്നരമാസം കഴിയുന്നതിനു മുൻപ് ജോർജ് വീണ്ടും നിലപാട് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP