Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശൂർ പൂരം കാണാൻ പോയ പിണറായി വരാപ്പുഴയിൽ ശ്രീജിത്തിന്റെ വീട്ടിൽ പോകാൻ കൂട്ടാക്കിയില്ല; കുടുംബത്തിന് നീതി തേടി മെയ് 8 ന് സെക്രട്ടേറിയറ്റ് മാർച്ച്; പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷധിച്ച് യുഡിഎഫ് സെക്കിൾ-കാളവണ്ടി മാർച്ചുകൾ നടത്തുമെന്നും പി.പി.തങ്കച്ചൻ

തൃശൂർ പൂരം കാണാൻ പോയ പിണറായി വരാപ്പുഴയിൽ ശ്രീജിത്തിന്റെ വീട്ടിൽ പോകാൻ കൂട്ടാക്കിയില്ല; കുടുംബത്തിന് നീതി തേടി മെയ് 8 ന് സെക്രട്ടേറിയറ്റ് മാർച്ച്; പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷധിച്ച് യുഡിഎഫ് സെക്കിൾ-കാളവണ്ടി മാർച്ചുകൾ നടത്തുമെന്നും പി.പി.തങ്കച്ചൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡീസൽ-പെട്രോൾ വില കുത്തനെ കൂടുന്നതിൽ പ്രതിഷേധിച്ച് മെയ് രണ്ടിന് രാജ്ഭവനിലേക്ക് സൈക്കിളിലും കാളവണ്ടിയിലും യു.ഡി.എഫ്. ബഹുജനമാർച്ച് നടത്തും. യു.ഡി.എഫ് യോഗത്തിലാണ് ഈ തീരുമാനം. നികുതി കുറച്ച് ജനങ്ങളെ സഹായിക്കാൻ ബിജെപി.ഭരിക്കുന്ന കേന്ദ്രസർക്കാരും സി.പി. എം. ഭരിക്കുന്ന സംസ്ഥാന സർക്കാരും തയ്യാറല്ല. വില നിർണയിക്കാൻ എണ്ണകമ്പനികൾക്ക് അനുമതി നൽകിയത് അബദ്ധ തീരുമാനമാണ്. അതാണ് ഇപ്പോൾ അനിയന്ത്രിതമായ വിലക്കയറ്റമുണ്ടാക്കുന്നത്.അത് തിരുത്താൻ നിലവിലെ കേന്ദ്രസർക്കാരിനാകും. സംസ്ഥാനത്തിന് കിട്ടുന്ന നികുതിയിൽ ഒരു ചെറിയ ഭാഗം ഉപേക്ഷിച്ചാൽ പോലും സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ സർക്കാരിനാകും. അതും ചെയ്യുന്നില്ല. നേരത്തെ യു. ഡി.എഫ്.സർക്കാർ നികുതി ഉപേക്ഷിച്ചിരുന്നുവെന്നും തങ്കച്ചൻ പറഞ്ഞു.

വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ സർക്കാർ നിരുത്തരവാദ സമീപനമാണെടുത്തത്. സംഭവം നിർഭാഗ്യകരമെന്ന് ഏറെ വൈകി പ്രതികരിച്ച മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീടിനടുത്തുകൂടിയാണ് തൃശൂരിൽ പൂരം കാണാൻ പോയത്. എന്നിട്ടും ശ്രീജിത്തിന്റെ വീട്ടുകാരെ നേരിൽക്കണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. പൊലീസിന് തെറ്റ് പറ്റിയതാണെങ്കിൽ ശ്രീജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകാനും സർക്കാർ തീരുമാനമെടുക്കണം. ശ്രീജിത്തിന്റെ കുടുംബത്തിന് നീതികിട്ടണമെന്ന് ആവശ്യപ്പെട്ട് മെയ്‌ 8 ന് കളക്ടറേറ്റ് പിക്കറ്റിഗും സെക്രട്ടേറിയറ്റ് മാർച്ചും നടത്തും. ശ്രീജിത്ത് സംഭവത്തിന്റെ പേരിൽ മനുഷ്യാവകാശ കമ്മിഷനെ ആക്രമിക്കുന്ന മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നീക്കത്തിന് പിന്നിൽ സിപിഎം ജില്ലാഘടകത്തെ രക്ഷിക്കാനുള്ള ശ്രമമാണ്. കസ്റ്റഡി മരണ കേസ് സിബിഐയ്ക്ക് വിടണമെന്നും യു. ഡി.എഫ്. ആവശ്യപ്പെട്ടു.ഇടതുമുന്നണി സർക്കാരിന്റെ രണ്ടാം വാർഷികം യു. ഡി.എഫ്. വഞ്ചനാദിനമായി ആചരിക്കുമെന്നും പി.പി.തങ്കച്ചൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP