Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിൽ ഇടതുമായി സഹകരിക്കാൻ തയ്യാറാണെന്ന് യുഡിഎഫ്; കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് നിലാപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എ കെ ആന്റണി

കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിൽ ഇടതുമായി സഹകരിക്കാൻ തയ്യാറാണെന്ന് യുഡിഎഫ്; കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് നിലാപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എ കെ ആന്റണി

ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഡിഎഫ് എംപിമാർ സമരത്തിൽ. ഡൽയിലിലെ റെയിൽവേ ഭവന് മുന്നിലാണ് യുഡിഎഫ എംപിമാർ സമരവുമായി എത്തിയത്. ധർണയ്ക്ക് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി നേതൃത്വം നൽകി. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ശക്തമായ സമരം ഉയർന്നുവരുമെന്ന് ആന്റെണി ആവശ്യപ്പെട്ടു. ഇതിനായി ഇടതുപക്ഷവുമായി സഹകരിക്കാൻ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് നിലാപാട് തിരുത്തണം. കോച്ച് ഫാക്ടറി പദ്ധതി പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് കഞ്ചിക്കോട് റെയിൽവേ പദ്ധതി അനുവദിച്ചത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഇതിനായി സ്ഥലം ഏറ്റെടുക്കുകയും തറക്കല്ലിടുകയും ചെയ്തിരുന്നു. ഇപ്പോൾ പദ്ധതി പിൻവലിക്കാനൊരുങ്ങുന്നത് കേരളത്തോട് കാട്ടുന്ന അനീതിയാണ്. കേന്ദ്രസർക്കാരിന്റെ വാഗ്ദാന ലംഘനം തുടർന്നാർ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ആന്റണി പറഞ്ഞു.

കഞ്ചിക്കോട് ഫാക്ടറിക്കൊപ്പം പ്രഖ്യാപിക്കപ്പെട്ട റായ്ബറേലി കോച്ച് ഫാക്ടറിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് യുപിഎ സർക്കാരിനോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് റായ്ബറേലി കോച്ച് ഫാക്ടറിക്ക് കൂടുതൽ പ്രധാന്യം ലഭിച്ചതെന്നുമുള്ള റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ആന്റണി പറഞ്ഞു. അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അതിന് തെളിവ് ഹാജരാക്കുന്നതിന് അദ്ദേഹം പിയൂഷ് ഗോയലിനെ വെല്ലുവിളിക്കുകയും ചെയ്തു.

കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടതുപക്ഷം ഒറ്റയ്ക്ക് ധർണ നടത്തിയത് ശരിയായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഇക്കാര്യം പ്രതിപക്ഷ കക്ഷികളുമായി ചർച്ചചെയ്യാൻ മുഖ്യമന്ത്രി തയ്യാറായില്ല. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഇപ്പോഴും പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് കെട്ടിടത്തിൽനിന്ന് മാർച്ച് ചെയ്തുവന്ന് റെയിൽവേ ഭഗവന്റെ പ്രധാന ഗേറ്റിനു മുന്നിൽ മുദ്രാവാക്യം മുഴക്കിയാണ് ധർണ ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP