Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിലെ കൊലപാതകങ്ങൾ കേരളത്തിന്റെ ഉണങ്ങാത്ത മുറിവുകൾ; കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂരിലെ കൊലപാതകങ്ങൾ കേരളത്തിന്റെ ഉണങ്ങാത്ത മുറിവുകൾ; കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി

ജാസിം മൊയ്തീൻ

മലപ്പുറം: സംസ്ഥാനത്ത് നിയമവാഴ്ച തകർന്ന സാഹചര്യത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘിപ്പിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എംപി. മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേൾക്കുന്ന വാർത്തകളെല്ലാം മനസാക്ഷിയെ മുറിപ്പെടുത്തുന്നതാണ്. മാർച്ച് മൂന്നിന് നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന യു.ഡി.എഫ് രാപകൽ സമരത്തിലെ മുഖ്യ വിഷയം കൊലപാതക രാഷ്ട്രീയമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോയിടത്തും ഓരോ വിധത്തിലാണ് കൊലപാതകങ്ങൾ നടക്കുന്നത്. ആദിവാസി യുവാവ് മധുവിന്റെ മരണം വളരെ അപലപനീയവും സംസ്ഥാനത്തിന്റെ മുഖച്ഛായക്ക് മങ്ങലേൽപ്പിച്ച സംഭവവുമാണ്. കേരളത്തിൽ അടുത്ത കാലത്തൊന്നും ഇത്രയം ചീത്തപ്പേരുണ്ടാക്കിയ സംഭവം അരങ്ങേറിയിട്ടില്ല. ലോകസഭയിൽ ചർച്ച വരുന്ന സമയത്തെല്ലാം വടക്കേ ഇന്ത്യയിലെ സംഭവ വികാസങ്ങളേയാണ് നമ്മൾ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഇനി അത് നടക്കില്ല. മധുവിന്റെ മരണം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാണ്. ഇനി അവർ പറയുന്നത് നമ്മൾ കേൾക്കേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കണ്ണൂരിലെ കൊലപാതകങ്ങൾ കേരളത്തിന്റെ ഉണങ്ങാത്ത മുറിവായി നിലനിൽക്കുകയാണ്. വെട്ടി നുറുക്കിയുള്ള ഈ ചോരക്കളി അവസാനിപ്പിച്ചേ മതിയാവൂ. എന്നാൽ സർക്കാർ ഇതിന് മുന്നിട്ടിറങ്ങാതെ കൊലപാതക രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുന്ന നിലപടാണ് സ്വീകരിക്കുന്നത്. എല്ലാ കഴിഞ്ഞെന്ന് നമ്മൾ വിചാരിച്ചിരുന്നുപ്പോൾ മണ്ണാർക്കാട് വീണ്ടും ഒരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറി. സിപിഐ പ്രവർത്തകരാണ് പ്രതികളെന്ന് വ്യക്തമായിട്ടുണ്ട്. പൊലീസിന്റെ അനാസ്ഥയാണ് ഇത്തരത്തിലൊരു കൊലപാതത്തിന് കാരണം.

മണ്ണാർക്കാട് മേഖലയിൽ പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തെ സിപിഐ മാലയിട്ട് സ്വീകരിച്ചത് ഇവിടെ അടുത്താണ്. ഇവരാണ് ഈ പാതകം ചെയ്തത്. രാഷ്ട്രീയ വൈര്യം തീർക്കാൻ സഫീറിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞെതും ഇവർ തന്നെയാണ്. ഇതിലൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നിയമ നടപടിയുമുണ്ടായില്ല. സർക്കാറിന്റെ ഒത്താശയിൽ ഇത്തരത്തിൽ പലഭാഗത്തും അക്രമസംഭവങ്ങൾ അരങ്ങേറുന്നുണ്ട്.

ഇതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രതികരണം അതിശയോക്തിപരമാണ്. കൊടിയും ബോർഡും നശിപ്പിച്ചതിന്റെ കണക്കാണ് കോടിയേരി പറയുന്നത്. പച്ച മാംസം വെട്ടിനുറുക്കിയത് സിപിഎമ്മിന് വിഷയമേ അല്ല. മണ്ണാർക്കാട്ട് സമാധാന അന്തരീക്ഷം നിലനിർത്താൻ യു.ഡി.എഫ് നേതാക്കൾ എടുത്ത പങ്ക് വളരെ വലുതാണ്. ഈ സാഹചര്യത്തിൽ ജന മനസാക്ഷിയെ ഉണർത്തുന്ന നടപടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകും. മുസ്ലിം ലീഗ് പാർട്ടിയും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും. മറ്റു ജനകീയ വിഷയങ്ങളും ചർച്ചയാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP