Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജ്യോതിഷിയുടെ നിർദ്ദേശത്തിൽ ഉക്രൈൻ ദമ്പതികൾ വീണ്ടും വരണമാല്യം ചാർത്തി;8 വർഷത്തിനു ശേഷമുള്ള ഈ താലികെട്ടലിനു പിന്നിൽ ജ്യോതിശാസ്ത്ര വിശ്വാസം; ആഴിമല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരന്റെ ബന്ധുക്കളും സാക്ഷികളായി  

ജ്യോതിഷിയുടെ നിർദ്ദേശത്തിൽ ഉക്രൈൻ ദമ്പതികൾ വീണ്ടും വരണമാല്യം ചാർത്തി;8 വർഷത്തിനു ശേഷമുള്ള ഈ താലികെട്ടലിനു പിന്നിൽ ജ്യോതിശാസ്ത്ര വിശ്വാസം; ആഴിമല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരന്റെ ബന്ധുക്കളും സാക്ഷികളായി   

മറുനാടൻ ഡെസ്‌ക്‌

വിഴിഞ്ഞം; വീണ്ടും മിന്നുകെട്ടി ഒന്നാവാൻ അവരെത്തിയത് ഉക്രൈനിൽ നിന്ന്. ആഴിമല ശിവക്ഷേത്ര സന്നിധിയിൽ ദമ്പതികളുടെ 8 വർഷത്തിനു ശേഷമുള്ള ഈ താലികെട്ടലിനു പിന്നിൽ ജ്യോതിശാസ്ത്ര വിശ്വാസം. ഉക്രൈൻ സ്വദേശികളും ഇപ്പോൾ മോസ്‌കോ നിവാസികളുമായ അലക്‌സി (34)ഡയാന (28)ദമ്പതികളുടെ രണ്ടാം മിന്നുകെട്ട് കഴിഞ്ഞ ദിവസമായിരുന്നു.ജ്യോതിഷിയുടെ നിർദേശമനുസരിച്ചാണത്രെ രണ്ടാമതും വിവാഹം.

കംപ്യൂട്ടർ അദ്ധ്യാപകനായ അലക്‌സി ഓൺ - ലൈൻ ബിസിനസും നടത്തുന്നു. ഡയാന ബിസിനസ് പങ്കാളിയും. മക്കളായ ബഷേനയും സെലേമയും നാട്ടിൽ അമ്മൂമ്മക്കൊപ്പമാണ്. ഡയാന രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. അടുത്ത ഫെബ്രുവരിയിൽ മക്കളുമായി വീണ്ടുമെത്തുമെന്നും 2ാം മധുവിധുവിനായി ദുബായിലേക്ക് പോകുകയാണെന്നും അലക്‌സി പറഞ്ഞു. ക്ഷേത്ര ഭാരവാഹി വിജേഷും ട്രാവൽ ഏജന്റായ ഹരിയുമാണ് വിവാഹത്തിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയത്.

ഇന്റർനെറ്റ് വഴിയുള്ള അന്വേഷണത്തിൽ ആഴിമല ശിവക്ഷേത്രം തിരഞ്ഞെടുത്തു.മേൽശാന്തിയുടെ കാർമികത്വത്തിൽ പരസ്പരം ചുവന്ന റോസാഹാരങ്ങൾ ചാർത്തി, താലികെട്ടി. ചടങ്ങിനു ഭക്തരും അലക്‌സിയുടെ സഹോദരിമാരും സാക്ഷികളായി. സുഹൃത്തുക്കൾക്ക് സൽക്കാരവും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP