Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ടിനു നോട്ടുകൊടുക്കാൻ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെന്ന് ഉമ്മൻ ചാണ്ടി; പാർട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുന്നു ഇവന്റ് മാനേജുമെന്റുകാർ പണവും; സിപിഎമ്മിന്റെ ഈ നീക്കം പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി

വോട്ടിനു നോട്ടുകൊടുക്കാൻ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെന്ന് ഉമ്മൻ ചാണ്ടി; പാർട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുന്നു ഇവന്റ് മാനേജുമെന്റുകാർ പണവും; സിപിഎമ്മിന്റെ ഈ നീക്കം പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി സിപിഎം ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്പിച്ച് വോട്ടിനു നോട്ട് വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഇതിനെതിരേ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാനും കൺവീനറും ജില്ലാ വരണാധികാരി, പൊലീസ്, ഇലക്ഷൻ കമ്മീഷൻ എന്നിവർക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൊല്ലത്ത് ബന്ധപ്പെട്ടവർ പത്രസമ്മേളനം നടത്തിയെങ്കിലും ഇതുവരെ നടപടി എടുത്തില്ല.

പാർട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജുമെന്റുകാർ പണം വിതരണം ചെയ്യുകയുമാണ്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടർമാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാൻ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ വരെ സിപിഎം രംഗത്തിറക്കുത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഏഴു ദശാബ്ദത്തിലധികമായി നിലനില്ക്കുന്ന ജനാധിപത്യ സംവിധാനത്തിന് ഇതു മാരകമായ പ്രഹരം ഏല്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP