Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ നിയോഗം വെല്ലുവിളി; ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് എഐസിസി ജനറൽ സെക്രട്ടറിയായി ദൗത്യമേൽപിച്ചത് വിവാദമാക്കേണ്ട കാര്യമില്ല; തീരുമാനത്തിൽ ആർക്കും അതൃപ്തിയില്ല; രാഹുൽ ഗാന്ധിക്ക് നന്ദിയെന്നും ഉമ്മൻ ചാണ്ടി; ഹൈക്കമാൻഡ് തീരുമാനം കേരളത്തിന് ലഭിച്ച അംഗീകാരമെന്ന് രമേശ് ചെന്നിത്തല

പുതിയ നിയോഗം വെല്ലുവിളി;  ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് എഐസിസി ജനറൽ സെക്രട്ടറിയായി ദൗത്യമേൽപിച്ചത് വിവാദമാക്കേണ്ട കാര്യമില്ല; തീരുമാനത്തിൽ ആർക്കും അതൃപ്തിയില്ല; രാഹുൽ ഗാന്ധിക്ക് നന്ദിയെന്നും ഉമ്മൻ ചാണ്ടി; ഹൈക്കമാൻഡ് തീരുമാനം കേരളത്തിന് ലഭിച്ച അംഗീകാരമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എഐസിസി ജനറൽ സെക്രട്ടറിയായുള്ള ഹൈക്കമൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി. ആന്ധ്രപ്രദേശിന്റെ ദൗത്യമേൽപിച്ച രാഹുൽ ഗാന്ധിയോട് ഇക്കാര്യത്തിൽ നന്ദി പ്രകടിപ്പിക്കുന്നു. വെല്ലവിളികളുള്ള പുതിയ ചുമതല ഏറ്റെടുക്കാൻ തയ്യാറാണ്. ഏൽപിച്ച ഉത്തരവാദിത്വത്തോട് നറു ശതമാനം നീതി പുലർത്തും.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ മതേതര കക്ഷികൾ നായകത്വം വഹിക്കേണ്ട കാലമാണ്. ഈ സാഹചര്യത്തിൽ തീരുമാനം അംഗീകരിക്കുന്നു.സ്ഥാനം കിട്ടിയെന്ന് കരുതി സംസ്ഥാനത്ത് നിന്ന് പൂർണമായി വിട്ടുനിൽക്കില്ല.തീരുമാനത്തിൽ ആർക്കും അതൃപ്തിയില്ല. ചെങ്ങന്നൂർ തിരഞ്ഞടുപ്പിന് തൊട്ടുമുമ്പുള്ള തീരുമാനത്തിൽ അസ്വാഭാവികതയില്ല.

മുതിർന്നവരെ അവഗണിച്ചുകൊണ്ടു പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ല. എന്നാൽ, പാർട്ടിക്ക് ഊർജസ്വലത നൽകുന്നത് യുവാക്കളാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം, ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറി പദത്തിൽ എത്തിയത് കേരളത്തിന് ലഭിച്ച അംഗീകാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും ദീർഘകാലം ഉന്നതപദവികൾ അലങ്കരിച്ച ഉമ്മൻ ചാണ്ടിയെ ജനറൽ സെക്രട്ടറി ആക്കിയതിലൂടെ എഐസിസി കൂടുതൽ കർമ്മ നിരതമാക്കാനും ശക്തിപ്പെടുത്താനുമാണ് രാഹുൽഗാന്ധി ആഗ്രഹിക്കുന്നത്.

ഈ തീരുമാനം കോൺഗ്രസ് പാർട്ടിക്ക് തന്നെ കരുത്ത് പകരുന്നതും അഭിമാനം ഉണ്ടാക്കുന്നതും ആണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനപരിചയവും സംഘടനാ പാടവവും ദേശീയതലത്തിൽത്തന്നെ ഉപയോഗിക്കാനുള്ള ഈ തീരുമാനം സ്വാഗതാർഹമാണ്. അതേസമയം കേരളത്തിൽ നിർണായകമായ എല്ലാ അവസരങ്ങളിലും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യമുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP