Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തെ സഹായിക്കണം എന്നാവശ്യപ്പെട്ട് യുഎൻ കത്തെഴുതിയത് 30 രാജ്യങ്ങൾക്ക് ; സഹായം തരാൻ അപേക്ഷ ചോദിച്ച് രണ്ടു മാസം കാത്തിരുന്നെങ്കിലും കേന്ദ്രപേടിയിൽ കേരളം അനങ്ങിയില്ല; യുഎൻ ഇടപെടലിന് നിയമതടസമില്ലെന്ന് അറിഞ്ഞ് ഇപ്പോൾ അപേക്ഷിച്ചെങ്കിലും വൈകുമെന്ന് സൂചന

കേരളത്തെ സഹായിക്കണം എന്നാവശ്യപ്പെട്ട് യുഎൻ കത്തെഴുതിയത് 30 രാജ്യങ്ങൾക്ക് ; സഹായം തരാൻ അപേക്ഷ ചോദിച്ച് രണ്ടു മാസം കാത്തിരുന്നെങ്കിലും കേന്ദ്രപേടിയിൽ കേരളം അനങ്ങിയില്ല; യുഎൻ ഇടപെടലിന് നിയമതടസമില്ലെന്ന് അറിഞ്ഞ് ഇപ്പോൾ അപേക്ഷിച്ചെങ്കിലും വൈകുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയത്തിൽ സംഭവിച്ച കനത്ത നാശ നഷ്ടത്തിൽ നിന്നും കര കയറി വരുന്ന കേരളത്തിന് വിദേശ രാജ്യങ്ങളിൽ നിന്നും സഹായഹസ്തം എത്തിക്കാമെന്ന് യുഎൻ വാഗ്ദാനം നൽകിയിട്ടും രണ്ടു മാസത്തോളം കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത് മൗനം മാത്രം.   കേരളത്തിനായി ധനസഹായം ആവശ്യപ്പെട്ട് 30 രാജ്യങ്ങൾക്കാണ് യുഎൻ കത്തെഴുതിയിരുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ മറുപടി നൽകാഞ്ഞതിനാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. വിദേശ രാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ എടുത്തിരുന്ന നയത്തിൽ പേടിച്ചാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകാതിരുന്നതെന്നും സൂചനയുണ്ട്.

പ്രളയക്കെടുതിയിൽപെട്ട കേരളത്തിന് യുഎൻ മാർഗം ധനസഹായം സ്വീകരിക്കുന്നതിന് നയപരമായി തടസങ്ങൾ ഉണ്ടാകാതിരുന്നിട്ടും കഴിഞ്ഞ ദിവസമാണ് ധനസഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി അറിയിച്ചത്. സഹായമെത്തിക്കാൻ ശ്രമിക്കാമെന്നാണ് യുഎൻ പ്രതിനിധികൾ അറിയിച്ചിരിക്കുന്നതെങ്കിലും പ്രതികരണം അറിയിക്കാൻ വൈകിയതിനാൽ ഇത് എത്രത്തോളം നടപ്പാകുമെന്നതിലാണ് ആശങ്ക. ആഗസ്റ്റിൽ കേരളം പ്രളയത്തിൽ മുങ്ങിയ സമയം തന്നെ യുഎൻ റസിഡന്റ് കോ ഓർഡിനേറ്റർ യൂറി അഫാനിസീവ് 30 രാജ്യങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് കത്തെഴുതിയിരുന്നു. അമേരിക്കയും ജപ്പാനും ബ്രിട്ടണും ഉൾപ്പടെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് വേഗം തന്നെ സഹായം അഭ്യർത്ഥിക്കുകയും ഇക്കാര്യം സംസ്ഥാന സർക്കാരിനെ കത്തു വഴി അറിയിക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്നും സ്വരൂപിക്കുന്ന പണം യുഎൻ ഏജൻസികൾ മാർഗം പുനർ നിർമ്മാണ പദ്ധതികൾക്ക് നൽകാനായിരുന്നു തീരുമാനം.

പക്ഷേ യുഎൻ നൽകിയ കത്തിൽ ധനസഹായ വാഗ്ദാനത്തിന് പുറമേ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അനാലിസിസ് റിപ്പോർട്ട് തയാറാക്കാമെന്ന നിർദ്ദേശം കൂടി ഉൾപ്പെട്ടിരുന്നു. ഇത് മാത്രമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇക്കാര്യം യുഎന്നിനെ ചുമതലപ്പെടുത്തിയ ശേഷം ധനസഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് ആലോചിച്ച് മറുപടി നൽകാമെന്ന് സംസ്ഥാനം പ്രതികരിക്കുകയും ചെയ്തിരുന്നു. പിഡിഎൻഎ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലും യുഎൻ പ്രതിനിധികൾ ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും സർക്കാർ കൃത്യമായ മറുപടി നൽകിയിരുന്നില്ല. പ്രളയക്കെടുതിയുണ്ടായപ്പോൾ യുഎഇ 700 കോടി വാഗ്ദാനം ചെയ്‌തെങ്കിലും ഇത് സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം വിലക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് യുഎൻ സഹായം സ്വീകരിക്കുന്ന കാര്യത്തിൽ കേരളം തീരുമാനം വൈകിപ്പിച്ചത്. ധനസഹായം സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള കാര്യം വീണ്ടും പരിഗണിക്കണമെന്ന് യുഎന്നുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. 'ലോകബാങ്ക് ഉൾപ്പെടെയുള്ളവയിൽ നിന്ന് വായ്പയെടുക്കാൻ കേരളത്തിനു സാങ്കേതിക തടസങ്ങളുണ്ട്. അതു മറികടന്നാൽ തന്നെ വലിയ തുക ലഭിക്കാനിടയില്ല. ധനസഹായം സ്വീകരിക്കുകയാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇക്കാര്യത്തിൽ സഹായിക്കാൻ യുഎൻ തയാറാണെന്നും' യുഎൻ ഇന്ത്യ റസിഡന്റ് കോ ഓർഡിനേറ്റർ യുറി അഫാനിസീവ് അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP