Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജസ്റ്റീസുമാരുടെ നടപടി ദൗർഭാഗ്യകരം; ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം; വാർത്താസമ്മേളനം നടത്തി വിവാദം സൃഷ്ടിക്കേണ്ട കാര്യങ്ങളല്ല: ജസ്റ്റീസ് കെ ജി ബാലകൃഷ്ണൻ

ജസ്റ്റീസുമാരുടെ നടപടി ദൗർഭാഗ്യകരം; ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം; വാർത്താസമ്മേളനം നടത്തി വിവാദം സൃഷ്ടിക്കേണ്ട കാര്യങ്ങളല്ല: ജസ്റ്റീസ് കെ ജി ബാലകൃഷ്ണൻ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരെ മുതിർന്ന നാല് ജസ്റ്റീസുമാർ നടത്തിയ വാർത്താസമ്മേളനത്തെ വിമർശിച്ച് മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ. വാർത്താസമ്മേളനം നടത്തി വിവാദം സൃഷ്ടിക്കേണ്ട കാര്യങ്ങളല്ല. കോടതിയിൽ നടന്ന ഇന്നത്തെ സംഭവങ്ങൾ ദൗർഭാഗ്യകരമായിപ്പോയി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് ഇന്നത്തെ സംഭവം.

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്കെതിരെ ജനങ്ങളിൽ സംശയം ഉണ്ടാക്കാൻ മാത്രമേ ജഡ്ജിമാരുടെ ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കൂവെന്ന് കെ.ജി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കുറച്ചുകാലങ്ങളായി സുപ്രീംകോടതിയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ജസ്റ്റീസുമാർ വാർത്താസമ്മേളനം നടത്തിയത്. ജസ്റ്റീസ് ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി ലോകൂർ എന്നീ ജഡ്ജിമാർ ചേർന്നാണ് വാർത്താ സമ്മേളനം നടത്തിയത്.

പലപ്പോഴും സുപ്രീംകോടതിക്കുള്ളിലെ നിയമസംവിധാനങ്ങൾ ശരിയായ രീതിയിലല്ല നടക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഒരു കോടതിക്കുള്ളിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നുകൊണ്ടിരിക്കുന്നത്. മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് വാർത്താ സമ്മേളനം നടത്തുന്നത് എന്നായിരുന്നു ജസ്റ്റീസുമാർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP