Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവല്ലത്ത് അജ്ഞാത മൃതദേഹം; കാണാതായ ലിത്വാനിയൻ പെൺകുട്ടിയുടേതെന്ന് സംശയം

തിരുവല്ലത്ത് അജ്ഞാത മൃതദേഹം; കാണാതായ ലിത്വാനിയൻ പെൺകുട്ടിയുടേതെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവല്ലം പുനംതുരുത്തിൽ ചൂണ്ടയിടാൻ എത്തിയവരാണു മൃതദേഹം കണ്ടെത്തിയത്. ആയൂർവേദ ചികിത്സയ്ക്കിടെ കോവളത്തുനിന്നു കാണാതായ ലിത്വാനിയ സ്വദേശിനിയായ ലിഗ സ്‌ക്രോമാന്റെ മൃതദേഹമാണിതെന്ന് പൊലീസ് സംശയിക്കുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഫെബ്രുവരി 21-നാണ് കടുത്ത വിഷാദ രോഗത്തെ തുടർന്നു പോത്തൻകോട് ഐരൂപ്പാറ അരുവിക്കരക്കോണത്തെ ആയൂർവേദ ഡിസ്‌പെൻസറിയിൽ ലിഗ ചികിത്സയ്ക്കായി എത്തിയത്. തുടർന്നു 14-ന് ഇവരെ കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി പൊലീസിൽ വിവരം അറിയിച്ചപ്പോൾ മുതൽ തുടങ്ങിയ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിരുന്നില്ല.

കാണാതാകുന്‌പോൾ പണമോ പാസ്‌പ്പോർട്ടോ ലിഗയുടെ കൈയിൽ ഇല്ലായിരുന്നു. നേരത്തെ, തമിഴ്‌നാട്ടിലെ കുളച്ചൽ തീരത്തുനിന്നും വിദേശ വനിതയുടേതെന്നു കരുതുന്ന ഒരു മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് ലിഗ അല്ലെന്നു സ്ഥിരീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP