Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിവേഴ്സിറ്റി കോളേജിലും ആർട്സ് കോളേജിലും എസ് എഫ് ഐ.ക്കെതിരെ മത്സരിക്കാൻ ഈ വർഷം മറ്റ് വിദ്യാർത്ഥി സംഘടനകളും; 20 വർഷത്തിനുശേഷം യൂണിവേഴ്സിറ്റി കോളേജിൽ മത്സരിക്കാൻ കെ എസ് യു; ആർട്‌സിൽ എതിരാളികൾ എഐഡിസ് ഒയും

യൂണിവേഴ്സിറ്റി കോളേജിലും ആർട്സ് കോളേജിലും എസ് എഫ് ഐ.ക്കെതിരെ മത്സരിക്കാൻ ഈ വർഷം മറ്റ് വിദ്യാർത്ഥി സംഘടനകളും;  20 വർഷത്തിനുശേഷം യൂണിവേഴ്സിറ്റി കോളേജിൽ മത്സരിക്കാൻ കെ എസ് യു; ആർട്‌സിൽ എതിരാളികൾ എഐഡിസ് ഒയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലും ആർട്സ് കോളേജിലും എസ്.എഫ്.ഐ.ക്കെതിരായി മത്സരിക്കാൻ ഈ വർഷം മറ്റ് വിദ്യാർത്ഥി സംഘടനകളും. കെ എസ് യു രണ്ടിടത്തും മത്സരിക്കാനുള്ള സാധ്യത തേടുന്നുണ്ട്.

യൂണിവേഴ്സിറ്റി കോളേജിൽ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കെ.എസ്.യു. പാനൽ മത്സരിക്കുന്നത്. കെ.എസ്.യു. പാനലിലെ മൂന്ന് പേർ പത്രിക നൽകി. ബാക്കിയുള്ളവർ ബുധനാഴ്ച നൽകും. ബുധനാഴ്ച ഉച്ചയ്ക്കാണ് സൂക്ഷ്മ പരിശോധന. ഇതിന് സ്ഥാനാർത്ഥികളും പിന്തുണയ്ക്കുന്നവരും എത്തണമെന്നാണ് സർവകക്ഷി യോഗത്തിന്റെ തീരുമാനം.

മുമ്പ് പലപ്പോഴും നോമിനേഷൻ നൽകിയവരെയും പിന്തുണയ്ക്കുന്നവരേയും സൂക്ഷ്മ പരിശോധനയിൽ പങ്കെടുപ്പിക്കാതെ ഭീഷണിപ്പെടുത്തി പിന്മാറ്റി പത്രികകൾ തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളതെന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതിനു മുമ്പ് ഫെർട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് എസ്.എഫ്.ഐ.ക്കെതിരേ മത്സരിച്ചത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആർട്സ് കോളേജിൽ എ.ഐ.ഡി.എസ്.ഒ.യാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയത്. ഈ പത്രികയിൽ പിന്തുണച്ച വിദ്യാർത്ഥികളെ എസ്.എഫ്.ഐ. ഭീഷണിപ്പെടുത്തിയതായി എ.ഐ.ഡി.എസ്.ഒ. പ്രവർത്തകർ ആരോപിച്ചു. ഇതിനെ തുടർന്ന് ഇവർ വീണ്ടും പത്രികകൾ നൽകി. ആർട്സ് കോളേജിൽ രണ്ട് പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് നടക്കാറില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP