Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ദ' എന്നെഴുതിയില്ല! വിവാദത്തിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജിൽ തള്ളിയ മൂന്ന് കെഎസ്‌യു പത്രികകൾ സ്വീകരിച്ചു; എഐഎസ്എഫിന്റെ രണ്ട് പത്രികകളും സ്വീകരിച്ചു; നടപടി ഇന്ന് ചേർന്ന വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷം  

'ദ' എന്നെഴുതിയില്ല! വിവാദത്തിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജിൽ തള്ളിയ മൂന്ന് കെഎസ്‌യു പത്രികകൾ സ്വീകരിച്ചു; എഐഎസ്എഫിന്റെ രണ്ട് പത്രികകളും സ്വീകരിച്ചു; നടപടി ഇന്ന് ചേർന്ന വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷം   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അക്ഷര തെറ്റിന്റെ പേരിൽ തള്ളിയ കെഎസ്‌യുവിന്റെ മൂന്ന് പത്രികകൾ സ്വീകരിച്ചു. എഐഎസ്എഫിന്റെ രണ്ട് പത്രികകളും സ്വീകരിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

വൈസ് പേഴ്‌സൺ, ജനറൽ സെക്രട്ടറി, ആർട്‌സ് ക്ലബ് സെക്രട്ടറി പദവികളിലേക്കുള്ള കെഎസ്‌യു സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകളാണ് ഇന്ന് സ്വീകരിച്ചത്. നാമനിർദ്ദേശ പത്രിക അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു, എഐഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ നാമനിർദ്ദേശ പത്രിക സ്വീകരിക്കാൻ ഇന്നലെ കോളേജ് അധികൃതർ തയ്യാറായിരുന്നില്ല. ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു മത്സരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP