Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ സർവകലാശാല കേരളത്തിൽ; മൂന്ന് മാസത്തിനകം ബിൽ സമർപ്പിക്കും; 'നിഷും' തിരുവനന്തപുരത്ത് വരുന്ന സർവകലാശാലയും ഭാഗമാകും

ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ സർവകലാശാല കേരളത്തിൽ; മൂന്ന് മാസത്തിനകം ബിൽ സമർപ്പിക്കും; 'നിഷും' തിരുവനന്തപുരത്ത് വരുന്ന സർവകലാശാലയും ഭാഗമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പുനരധിവാസത്തിനും അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമായുള്ള രാജ്യത്തെ ആദ്യത്തെ സർവകലാശാല കേരളത്തിൽ. തിരുവനന്തപുരത്താണ് ക്യാമ്പസ് നിർമ്മിക്കുന്നത്. ഇതിനായി നിയമസഭയിൽ ബിൽ അവതരിപ്പിക്കും.ഏതുതരം ശാരീരിക മാനസിക വൈകല്യമുള്ളവർക്കും ഉപജീവനമാർഗം കണ്ടെത്താനുള്ള കോഴ്സുകളും പുനരധിവാസ പദ്ധതികളും സർവകലാശാലയിലുണ്ടാവും. അടുത്തവർഷം കേന്ദ്രാനുമതിക്കായി അപേക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ ഓഫീസ് അറിയിച്ചു.

മൂന്ന് മാസത്തിനകം പുതിയ സർവകാലാശാലയ്ക്കുള്ള ബിൽ സാമൂഹ്യനീതിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ, ആരോഗ്യസർവകലാശാല വി സി ഡോ എംകെസി നായർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ബാബുജോർജ് എന്നിവരുടെ സമിതി ചേർന്ന് തയ്യാറാക്കും. ആക്കുളത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിങ് കേന്ദ്ര ഭിന്നശേഷി പുനരധിവാസ സർവകലാശാലയാക്കാൻ കേന്ദ്രസർക്കാർ ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സർവകലാശാലയ്ക്കായി ബിൽ തയ്യാറാക്കിയെങ്കിലും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചില്ല.

യുഡിഎഫിന്റെ ഭരണകാലത്ത് നിഷിനെ സർവകലാശാലയാക്കാൻ കരട് ബിൽ വരെ തയ്യാറാക്കിയെങ്കിലും കേന്ദ്രസർവകലാശാലാ പ്രഖ്യാപനം വന്നതോടെ തുടർനടപടികൾ അവസാനിപ്പിക്കുകയായിരുന്നു. വിതുരയിൽ സർക്കാർ ഏറ്റെടുക്കുന്ന 50 ഏക്കറിലാവും സർവകലാശാല പണിയുന്നത്. അഞ്ചേക്കറുള്ള ആക്കുളത്തെ 'നിഷ് ' സർവകലാശാലയുടെ ഭാഗമാകും. നിഷിലെ ബിരുദ, ബിരുദാനന്തര, ആരോഗ്യ കോഴ്സുകൾ ഭിന്നശേഷിക്കാരുടെ സർവകലാശാലയിലാവും.ഓട്ടിസം, കാഴ്ച, കേൾവി, സംസാര തകരാറുകൾ, ശാരീരിക, മാനസിക വെല്ലുവിളികൾ, ന്യൂറോ തകരാറു കാരണമുള്ള പഠനവൈകല്യം തുടങ്ങിയവ ഉള്ളവർക്കായി കോഴ്സുകൾ പഠനം പൂർത്തിയാക്കുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉറപ്പാക്കും. തൊഴിലവസരങ്ങൾ കണ്ടെത്തും. അഫിലിയേറ്റഡ് കോളജുകളും പ്രാദേശിക കേന്ദ്രങ്ങളും ആരംഭിക്കാം. വിദൂരവിദ്യാഭ്യാസവും സാധ്യമാക്കും. 4000വിദ്യാർത്ഥികൾക്ക് പഠന, പരിശീലന സൗകര്യവും സർവകലാശാല നൽകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP