Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയം തുരുത്തിയിൽ മൂന്ന് ആടുകളെ കൊന്ന് അജ്ഞാത ജീവി; കൂട്ടിനടുത്തുനിന്ന് നായ്ക്കൾ ഓടിപ്പോകുന്നത് കണ്ടെങ്കിലും അവയല്ല ആക്രമിച്ചതെന്ന് വീട്ടുകാർ; ആടുകളുടെ കഴുത്തിൽ മാത്രം ആഴത്തിൽ മുറിവ് കണ്ടതോടെ ഭയപ്പാടിൽ നാട്ടുകാർ

കോട്ടയം തുരുത്തിയിൽ മൂന്ന് ആടുകളെ കൊന്ന് അജ്ഞാത ജീവി; കൂട്ടിനടുത്തുനിന്ന് നായ്ക്കൾ ഓടിപ്പോകുന്നത് കണ്ടെങ്കിലും അവയല്ല ആക്രമിച്ചതെന്ന് വീട്ടുകാർ; ആടുകളുടെ കഴുത്തിൽ മാത്രം ആഴത്തിൽ മുറിവ് കണ്ടതോടെ ഭയപ്പാടിൽ നാട്ടുകാർ

കോട്ടയം: ഇടവേളയ്ക്ക് ശേഷം ജില്ലയിലെ തുരുത്തിയിൽ അജ്ഞാതജീവിയുടെ ആക്രമണം.തിങ്കളാഴ്ച പുലർച്ചെ മൂന്നു ആടുകളെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. തുരുത്തി അറയ്ക്കൽ സിജോയുടെ മൂന്നു ആടുകളെയാണ് കഴുത്തു മുറിച്ച് രക്തം ഊറ്റിക്കുടിച്ച നിലയിൽ കൂട്ടിൽ കണ്ടെത്തിയത്.

കൂടിന്റെ സമീപത്ത് നിന്നും നിരവധി നായക്കൾ ഓടി പോകുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു. എന്നാൽ നായ്ക്കളല്ല ആടുകളെ കൊന്നതെന്ന നിഗമനത്തിലാണ് നാട്ടുകാർ. മൂന്നു ആടുകളുടെയും കഴുത്തിനു ആഴത്തിൽ മുറിവേറ്റ നിലയിലാണ്. മറ്റു ശരീര ഭാഗങ്ങൾക്ക് പരിക്കേറ്റിട്ടുമില്ല. 

രക്തം കുടിക്കുന്ന ജീവികൾ ആണെന്നാണ് നാട്ടുകാരുടെ നിഗമനം. കഴിഞ്ഞ ശനിയാഴ്ച സമാനമായ രീതിയിൽ തുരുത്തിയിൽ രണ്ടു ആടുകളെ അജ്ഞാതജീവികൾ കൊന്നിരുന്നു. രണ്ടുവർഷമായി കുറിച്ചിയിലും സമീപ പഞ്ചായത്തായ പനച്ചിക്കാട്ടും അജ്ഞാത ജീവികളുടെ ആക്രമണത്തിൽ നിരവധി ആടുകളാണ് ചത്തത്.

അജ്ഞാതജീവിയെ പിടികൂടാൻ വനംവകുപ്പ് അധികൃതർ കൂടും കാമറയും സ്ഥാപിച്ചെങ്കിലും അജ്ഞാതജീവിയെ കണ്ടെത്താനായില്ല.കാമറയിൽ നായക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ ആക്രമണംനടത്തുന്നത് നായക്കളാണെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതർ എത്തിച്ചേർന്നത്.

തുടർന്ന് നാട്ടുകാരുടെ തെരച്ചിലിൽ കാട്ടുപൂച്ചകളാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വളർത്തു മൃഗങ്ങളെ പലരും കമ്പി കൊണ്ടുള്ള കൂടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. എന്നാൽ കൂടു തകർത്തും അജ്ഞാതജീവികൾ ആക്രമണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP