Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രിയിൽ വീടിന്റെ പുറത്തേക്കിറങ്ങുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് മുഖമടച്ചുള്ള അടി; വീടുകളുടെ പരിസരത്ത് മലമൂത്ര വിസർജനവും പതിവ്; മെയിൻസ്വിച്ചും ഓഫാക്കി വാതിലിൽ മുട്ടി ആളുകളെ ഭയപ്പെടുത്തുന്ന മാരക സൈക്കോയെ ഭയന്ന് ഒരുനാട്

രാത്രിയിൽ വീടിന്റെ പുറത്തേക്കിറങ്ങുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് മുഖമടച്ചുള്ള അടി; വീടുകളുടെ പരിസരത്ത് മലമൂത്ര വിസർജനവും പതിവ്; മെയിൻസ്വിച്ചും ഓഫാക്കി വാതിലിൽ മുട്ടി ആളുകളെ ഭയപ്പെടുത്തുന്ന മാരക സൈക്കോയെ ഭയന്ന് ഒരുനാട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഒരു നാടിനെ ആകെ വിറപ്പിച്ച് അക്രമി. രാത്രിയായാൽ സ്ത്രീകൾ മർദ്ദനം ഭയന്ന് പുറത്തിറങ്ങാതായി. അക്രമിയെ പിടിക്കാൻ ഉറക്കമില്ലാതെ പുരുഷന്മാരും. കോഴിക്കോട് ജില്ലയിലെ കാവിലുമ്പാറയിലെ ചീത്തപ്പാട്, ആശ്വാസി, നാഗംപാറ ഭാഗങ്ങളിലെ നാട്ടുകാരാണ് അജ്ഞാതന്റെ ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുന്നത്. പണമോ സ്വർണമോ കവരാനല്ല അക്രമി എത്തുന്നത്. സ്ത്രീകളെ ആക്രമിക്കുകയാണ് ഇയാളുടെ പ്രധാന പരിപാടി. രാത്രിയിൽ വീടിന് പുറത്തേക്കിറങ്ങുന്ന സ്ത്രീകളാണ് ആക്രമണത്തിന് ഇരയാകുന്നത്. സ്ത്രീകൾ നിലവിളിളിക്കുമ്പോഴേക്കും അക്രമി ഇരുളിൽ മറഞ്ഞിരിക്കും. ആരാണെന്നോ എന്താണെന്നോ എ്തിനാണിങ്ങനെ ചെയ്യുന്നതെന്നോ അറിയാതെ ഭയത്തിന്റെ നിഴലിലാണ് നാട്ടുകാർ.

രാത്രിയായാൽ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളെ പാത്തിരുന്ന് മുഖത്തടിക്കുന്നതായാണ് നാട്ടുകാരുടെ പ്രധാന പരാതി. വീട്ടിലെ മെയിൻസ്വിച്ച് ഓഫാക്കുക, വാതിലിൽ മുട്ടുക, അപശബ്ദങ്ങൾ പുറപ്പെടുവിച്ച് ആളുകളെ വിരട്ടുക, വീടിന് പരിസരത്ത് മലമൂത്രവിസർജനം നടത്തുക തുടങ്ങിയ സംഭവങ്ങളുമുണ്ടായതായും നാട്ടുകാർ പറയുന്നു.

പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാളെ കൈയോടെ പിടികൂടാൻ രാത്രിയിൽ ഉറക്കമിളച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ. എന്നാൽ, ഇയാൾ എവിടെ, എപ്പോൾ, എങ്ങനെ എത്തുമെന്ന് അറിയാൻ കഴിയാത്തത് നാട്ടുകാരെ കുഴയ്ക്കുന്നു. പലയിടത്തും നാട്ടുകാർ അക്രമിയെ കാത്ത് ഉറങ്ങാതിരിക്കുമ്പോൾ അജ്ഞാതനായ അക്രമി മറ്റൊരിടത്ത് തന്റെ വിളയാട്ടം തുടരുകയാണ്. മാനസിക രോഗിയായ ആരോ ആകാം ഇതിന് പിന്നിലെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാൽ, മാനസിക രോഗി എങ്ങനെ ആരുടെയും കണ്ണിൽപെടരുത് എന്ന ബോധം പുലർത്തുന്നു എന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു.

ഓരോ പ്രദേശങ്ങളും മാറിമാറിയാണ് ഇയാൾ തന്റെ പൊടിക്കൈ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. നാടിനെ വിറപ്പിക്കുന്ന അജ്ഞാതനെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം വയനാട് റോഡിൽ യുവാവിനെ നാട്ടുകാർ പിടികൂടി തൊട്ടിൽപ്പാലം പൊലീസിന് കൈമാറുകയുണ്ടായി. ചോദ്യംചെയ്യലിൽ നിരപരാധിയാണെന്ന് തെളിഞ്ഞതിനാൽ ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു. പൊലീസിന്റെ രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയാൽ ഇയാളെ പിടികൂടാനാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP