Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടി.പി.ശ്രീനിവാസനെ മർദ്ദിച്ച സംഭവത്തിലെ അനാസ്ഥ: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം; ഫോർട്ട് അസി.കമ്മീഷണർ അടക്കം ഒമ്പത് പൊലീസുകാർ കുറ്റക്കാരെന്നും ഉപലോകായുക്ത

ടി.പി.ശ്രീനിവാസനെ മർദ്ദിച്ച സംഭവത്തിലെ അനാസ്ഥ: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം; ഫോർട്ട് അസി.കമ്മീഷണർ അടക്കം ഒമ്പത് പൊലീസുകാർ കുറ്റക്കാരെന്നും ഉപലോകായുക്ത

മറുനാടൻ മലയാളി ബ്യൂറോ

ടി.പി.ശ്രീനിവാസനെ മർദ്ദിച്ച സംഭവത്തിലെ അനാസ്ഥ: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം; ഫോർട്ട് അസി.കമ്മീഷണർ അടക്കം ഒമ്പത് പൊലീസുകാർ കുറ്റക്കാരെന്നും ഉപലോകായുക്ത

തിരുവനന്തപുരം: കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനിടെ മുൻഇന്ത്യൻ അംബാസിഡറും വിദേശകാര്യ വിദഗ്ദ്ധനുമായ ടി.പി. ശ്രീനിവാസനെ മർദ്ദിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഉപലോകായുക്ത. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ പദവി വഹിക്കെയാണ് ശ്രീനിവാസന് നേരേ കയ്യേറ്റമുണ്ടായത്.

കേസിൽ അന്നത്തെ ഫോർട്ട് അസി. കമ്മീഷണർ ഉൾപ്പെടെ ഒൻപത് പൊലീസുകാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഉപലോകായുക്ത ജസ്റ്റീസ് കെ.പി. ബാലചന്ദ്രൻ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ലോകായുക്ത നിയമം സെക്ഷൻ 12 പ്രകാരമുള്ള ശുപാർശയാണ് നൽകിയത്.

കോവളത്ത് നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മുൻഐ.എഫ്.എസ് ഉദ്യോഗസ്ഥൻ കൂടിയായ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐയുടെ ജില്ലാ വൈസ് പ്രസിഡന്റ് ശരത് മർദ്ദിച്ചത്. തുടർന്ന് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഉപലോകായുക്ത സ്വമേധയാ കേസ് എടുക്കുകയും സംഭവം തടയാതിരുന്ന പൊലീസുകാർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. അന്നത്തെ കോവളം എസ്‌ഐ രാകേഷ് കുമാർ, വിഴിഞ്ഞം പ്രിൻസിപ്പൽ എസ്‌ഐ ശ്രീകുമാരൻ നായർ, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ് കുമാർ, ജോസ്, ശ്രീകുമാർ എന്നിവരെ കുറ്റക്കാരെന്ന് ഉപലോകായുക്ത കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP