Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇപ്പോൾ നടക്കുന്നത് എളുപ്പത്തിൽ നശിപ്പിക്കപ്പെട്ടേക്കാവുന്ന തെളിവുകൾ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത നീക്കം; മുഖ്യ പരിഗണന കൊലപാതകം തെളിയിക്കുക; ഉത്രയെ ചികിൽസിപ്പിച്ച ഡോക്ടറുടെ മൊഴി എടുക്കും; അഞ്ചലിലെ പാമ്പു കടി കൊലയിൽ കരുതലോടെ അന്വേഷണം; ഗൂഢാലോചന പരിശോധിക്കുക രണ്ടാം ഘട്ട അന്വേഷണത്തിലെന്ന് എസ് പി ഹരിശങ്കർ മറുനാടനോട്

ഇപ്പോൾ നടക്കുന്നത് എളുപ്പത്തിൽ നശിപ്പിക്കപ്പെട്ടേക്കാവുന്ന തെളിവുകൾ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത നീക്കം; മുഖ്യ പരിഗണന കൊലപാതകം തെളിയിക്കുക; ഉത്രയെ ചികിൽസിപ്പിച്ച ഡോക്ടറുടെ മൊഴി എടുക്കും; അഞ്ചലിലെ പാമ്പു കടി കൊലയിൽ കരുതലോടെ അന്വേഷണം; ഗൂഢാലോചന പരിശോധിക്കുക രണ്ടാം ഘട്ട അന്വേഷണത്തിലെന്ന് എസ് പി ഹരിശങ്കർ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കൊല്ലം;ഉത്രയെ ഭർത്താവ് മുർഖനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോൾ നടക്കുന്നത് എളുപ്പത്തിൽ നശിപ്പിക്കപ്പെട്ടേക്കാവുന്ന തെളിവുകൾ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത നീക്കമെന്നും ഇതിന് ശേഷമായിരിക്കും അനുബന്ധ കാര്യങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുക എന്നും കൊല്ലം റൂറൽ എസ് പി എസ് ഹരിശങ്കർ.

കൊലപാതകം തെളിക്കപ്പെടുക എന്നതിനാണ് മുഖ്യപരിഗണന.പാമ്പിനെ കൊണ്ടുവന്ന് പറഞ്ഞ് ഒരു കുപ്പി പ്രതി കാണിച്ചു തന്നിട്ടുണ്ട്. ഇത് ശാസ്ത്രിയ പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും താമസിയാതെ ലഭിക്കും.ഇതു സംമ്പന്ധിച്ചുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങളും വിദഗ്ധരുടെ വിലയിരുത്തലുകളും ലഭിക്കേണ്ടതതുണ്ട്.

ചികത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും.ആദ്യം ഉത്രയെ ചികത്സിച്ചിരുന്ന ഡോക്ടറെ കണ്ട് മുമ്പ് എപ്പോഴെങ്കിലും ഭർത്താവിൽ നിന്നും ദുരനുഭവം ഉണ്ടായതായി ഉത്ര വെളിപ്പെടുത്തിയിരുന്നോ എന്നരായും.അന്വേഷണം തുടങ്ങി ആദ്യത്തെ 10 ദിവസം ഈ വഴിക്കുള്ള ജോലികൾ തീർക്കുന്നതിന് മാത്രമായി വിനയോഗിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.എസ് പി വിശദീകരിച്ചു.

കൊലപാതകം സംമ്പന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടോ ,എന്തായിരുന്നു കൊല നടത്താൻ പ്രതിയെ പ്രേരിപ്പിച്ചത് തുടങ്ങി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിശകലനങ്ങളും മറ്റും അടുത്ത ഘട്ടത്തിൽ നടക്കും.കേസിനെക്കുറിച്ച് നിരവധി ഊഹാഭോഗങ്ങൾ പരക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇതിൽ പലതിനെക്കുറിച്ചും പൊലീസിന് ഒരു തരത്തിലുള്ള വിവരവും ലഭിച്ചിട്ടില്ല.അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടിയെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാൻ ചൈൽഡ് ലൈൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം അഞ്ചൽ സി ഐ കൂട്ടിയെ ഇന്ന് കൈമാറുമെന്നും എസ് പി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP