Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സം​ഗീത ചക്രവർത്തി ദക്ഷിണാമൂർത്തി സ്വാമിക്ക് ഇന്ന് ജന്മശതാബ്ദി; ഓർമദിനത്തിൽ ആദരവായി സ്വാമിയുടെ ജീവിതം നാടകമായി അരങ്ങിലെത്തുന്നു

സം​ഗീത ചക്രവർത്തി ദക്ഷിണാമൂർത്തി സ്വാമിക്ക് ഇന്ന് ജന്മശതാബ്ദി; ഓർമദിനത്തിൽ ആദരവായി സ്വാമിയുടെ ജീവിതം നാടകമായി അരങ്ങിലെത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ ;സംഗീതലോകത്ത് പകരം വയ്ക്കാനില്ലാത്ത അപൂർവ വ്യക്തിത്വം വി.ദക്ഷിണാമൂർത്തി സ്വാമിക്ക് ഇന്ന് നൂറാം ജന്മദിനം. എത്ര കേട്ടാലും മതിവരാത്ത ഈണവും താളവും ആസ്വാദകർക്ക് സമ്മാനിച്ച ആ അദ്ഭുത പ്രതിഭ വിടവാങ്ങിയിട്ട് ആറ് വർഷം പിന്നിട്ടിട്ടും അദ്ദേഹം കയ്യൊപ്പ് ചാർത്തിയ ഗാനങ്ങൾ എക്കാലത്തെയും മികച്ചവയായി നില കൊള്ളുന്നു. സം​ഗീത ലോകത്തെ പിതാമഹനായ സ്വാമിയുടെ ജീവിതം ഇന്നു ശതാബ്ദി ദിനത്തിൽ നാടകമായി അരങ്ങിലെത്തുന്നു. വൈകിട്ട് 7നു ചെന്നൈ മൈലാപൂർ ഫൈൻ ആർട്സ് ക്ലബ്ബിലാണു പരിപാടി സംഘടിപ്പിക്കുന്നത്.

അമ്പലപ്പുഴയിൽ ജനിച്ച്, ചെന്നൈയെ കർമ മണ്ഡലമാക്കിയ ദക്ഷിണാമൂർത്തി സംഗീതലോകത്തു നിറഞ്ഞുനിന്നത് 6 പതിറ്റാണ്ടിലേറെ. മരിക്കുന്നതിന് ആഴ്ചകൾക്കു മുൻപ് സംഗീത സംവിധാനം നിർവഹിച്ച ശ്യാമരാഗം എന്ന ചിത്രവും നൂറാം ജന്മവർഷത്തിൽ റിലീസാകുമെന്നത് ഏറെ ശ്രദ്ധേയമാണ്.

മക്കളായ വെങ്കടേശ്വരനും വിജയയും ഗോമതിയും ചെന്നൈയിലാണു താമസം. ഗോമതി സംഗീത വിദ്യാലയം നടത്തുന്നു. അവരുടെ മകൻ ദക്ഷിൺ സംഗീത സംവിധാന രംഗത്തുണ്ട്. മുത്തച്ഛനെക്കുറിച്ചുള്ള ഒന്നര മണിക്കൂർ നാടകത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദക്ഷിൺ തന്നെയാണ്. ശ്യാമരാഗം എന്ന ചിത്രത്തിനു വേണ്ടിയാണ് ദക്ഷിണാമൂർത്തി സ്വാമി അവസാനമായി സംഗീതം പകർന്നത്. അതിൽ യേശുദാസിന്റെ കൊച്ചുമകൾ അമേയ ഗാനം ആലപിച്ചു.

ഇതോടെ ഒരു കുടുംബത്തിലെ നാലുതലമുറയിൽപെട്ട ഗായകരെ കൊണ്ടു പാടിച്ച ചലച്ചിത്രസംഗീതസംവിധായകൻ എന്ന പേരും സ്വാമി സ്വന്തമാക്കി. ശ്യാമരാഗത്തിന് ഈണം പകർന്ന് ഒരു മാസം പിന്നിട്ടപ്പോഴേക്കും സംഗീതലോകത്ത് ഒരിക്കലും നികത്താനാകാത്ത ശൂന്യത ബാക്കി വച്ച് ആ സംഗീതചക്രവർത്തി യാത്രയായി. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP