Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകം: മാനാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് വി എം.സുധീരൻ

യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകം: മാനാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് വി എം.സുധീരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാനാഭിമാനം തെല്ലെങ്കിലുമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽനിന്ന് സ്വയം ഒഴിയാൻ അദ്ദേഹം തയാറാകണമെന്ന് വി എം. സുധീരൻ ആവശ്യപ്പെട്ടു.

മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകനായ സഫീറിനെ കുത്തിക്കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് സുധീരൻ ഈ ആവശ്യം ഉന്നയിച്ചത്. ശുഹൈബിനെ കൊലപ്പെടുത്തിയതിന്റെ ആഘാതത്തിൽനിന്നു കേരളം മുക്തമാകുന്നതിന് മുന്പുതന്നെ ഇത്തരത്തിലൊരു കൊലപാതകമുണ്ടായത് ക്രമസമാധാന നിലയുടെ സന്പൂർണ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നു സുധീരൻ കുറ്റപ്പെടുത്തി.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ദയനീയ പരാജയമാണെന്ന പൊതുവികാരം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. കൊലയാളികൾക്കെതിരെ കർശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP