Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാരതത്തിൽ ജീവിക്കുമ്പോൾ ഭരണ ഘടന അനുസരിക്കണം; അത് പറ്റാത്തവർ പാക്കിസ്ഥാനിലേക്ക് പോകണം; 2015ൽ നടത്തിയ പ്രസ്താവന വി. മുരളീധരന് തിരിച്ചടിയായി; ശബരിമലയിൽ പ്രതിഷേധിച്ച സംഘപരിവാർ നേതാവിന്റെ മൂന്ന് വർഷം മുൻപത്തെ പ്രസ്താവന ചർച്ചയാകുന്നു

ഭാരതത്തിൽ ജീവിക്കുമ്പോൾ ഭരണ ഘടന അനുസരിക്കണം; അത് പറ്റാത്തവർ പാക്കിസ്ഥാനിലേക്ക് പോകണം;  2015ൽ നടത്തിയ പ്രസ്താവന വി. മുരളീധരന് തിരിച്ചടിയായി; ശബരിമലയിൽ പ്രതിഷേധിച്ച സംഘപരിവാർ നേതാവിന്റെ മൂന്ന് വർഷം മുൻപത്തെ പ്രസ്താവന ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയെ എതിർത്ത് ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധസമരം നയിക്കാൻ ഓരോ ദിവസം ഓരോ നേതാക്കളെയാണ് ബിജെപി രംഗത്ത് ഇറക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമലയിൽ ബിജെപി മുൻ അധ്യക്ഷനും രാജ്യസഭാ എംപിയുമായ വി. മുരളീധരനും സംഘവും എത്തിയിരുന്നു. കോടതിവിധിയുടെ പേരിൽ ആചാരങ്ങളെ മാറ്റാനാവില്ലെന്നാണ് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീംകോടതി വിധികളെയും പ്രകീർത്തിച്ച് നേരത്തെ നടത്തിയ പ്രസ്താവന ഇപ്പോൾ മുൻ സംസ്ഥാന അധ്യക്ഷന് തിരിച്ചടിയാവുകയാണ്.

ഭാരതത്തിൽ ജീവിക്കുന്നവർ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവർ രാജ്യം വിട്ടുപോകണമെന്നുമാണ് മുൻപ് വി മുരളീധരൻ പറഞ്ഞത്. നീറ്റ് പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞ കോടതിവിധിയെ പരാമർശിക്കുമ്പോഴായിരുന്നു മുരളീധരന്റെ പരാമശം. 2015ൽ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെയായിരുന്നു മുരളീധരന്റെ ഈ പ്രസ്താവന. കോടതിവിധിയും ഭരണഘടനയുമല്ല വിശ്വാസമാണ് വലുതെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപിയും ഇതേ മുരളീധരനും ശബരിമലയിൽ സമരകോലാഹലങ്ങൾ സൃഷ്ടിക്കുന്നത്. മുരളീധരന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

മതത്തിന്റെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും ശിരോവസ്ത്രം മുതൽ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളിൽ മതത്തെ കുട്ടുപിടിച്ച് എതിർപ്പുണ്ടാക്കുകയാണെന്നും മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന നടത്തിയ മുരളീധരൻ ശബരിമല വിഷയത്തിൽ മലക്കം മറിഞ്ഞുവെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ കോടതി വിധിയെ എതിർക്കുകയാണെന്നുമാണ് വിമർശകരുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP