Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുസ്ലിം ലീഗിൽ തീവ്രവാദികളുണ്ട്; എല്ലാവരും തീവ്രവാദികളാണെന്ന് അഭിപ്രായമില്ല; കെ സുരേന്ദ്രന്റെ വിമർശനത്തിന് ചുവടു പിടിച്ച് വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

മുസ്ലിം ലീഗിൽ തീവ്രവാദികളുണ്ട്; എല്ലാവരും തീവ്രവാദികളാണെന്ന് അഭിപ്രായമില്ല; കെ സുരേന്ദ്രന്റെ വിമർശനത്തിന് ചുവടു പിടിച്ച് വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: മുസ്ലിംലീഗിൽ തീവ്രവാദികളുണ്ടെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. എന്നാൽ, എല്ലാവരും തീവ്രവാദികളാണെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സമരം തീവ്രവാദികളുടേതാണെന്ന് പറയാൻ കെ.സുരേന്ദ്രന് കാരണങ്ങൾ ഉണ്ടാവുമെന്നും മുരളീധരൻ പറഞ്ഞു. കരിപ്പൂരിൽ വച്ചായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്.

കോഴിക്കോട് കടപ്പുറത്ത് ഷഹീൻ ബാഗ് സ്‌ക്വയർ എന്ന പേരിൽ സമരം നടത്തുന്നത് തീവ്രവാദികളാണ് എന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പിന്തുണയുമായാണ് മുരളീധരൻ എത്തിയത്. അലനും താഹയും മാവോയിസ്റ്റുകൾ ആണെന്ന് സർക്കാർ സമ്മതിക്കുന്നു. എന്നാൽ എൻ ഐ എ അന്വേഷിക്കേണ്ട എന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സി എ ജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ എന്തു നിലപാട് സ്വീകരിക്കും എന്നതിന് അനുസരിച്ചായിരിക്കും കേന്ദ്ര ഇടപെടലെന്നും കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞു. ലീഗിനെതിരേയുള്ള സുരേന്ദ്രന്റേയും മുരളീധരന്റേയും പ്രസ്താവന കേരളത്തിൽ ബിജെപി രാഷട്രീയ ലൈൻ മാറ്റുന്നുവെന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്. ലീഗിനെതിരേ തീവ്രവാദ ആരേപണം ഇത്ര ശക്തമായി ബിജെപിയടെ മുതിർന്ന നേതാക്കൾ ഉന്നയിക്കാറില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP