Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാര്യങ്ങൾ കൃത്യമായി മനസിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നത്; ആരോ അദ്ദേഹത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ്; ദിവസേന 24 വിമാനങ്ങൾ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തിൽ പറഞ്ഞിരുന്നത്; വിമാന സർവീസ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വി മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രവാസികൾക്ക് ഏർപ്പെടുത്തിയ വിമാന സർവീസുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കാര്യങ്ങൾ കൃത്യമായി മനസിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നത്. ആരോ അദ്ദേഹത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു.

മുഖ്യമന്ത്രി പറഞ്ഞ പോലെയല്ല കാര്യങ്ങൾ. ദിവസേന 24 വിമാനങ്ങൾ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ആകെ 12 അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമാണ് കേരളം അനുമതി നൽകിയതെന്നും മുരളീധരൻ വ്യക്തമാക്കി. ഗൾഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വെയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ വരേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.

ഒരു മാസത്തിൽ 360 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 36 വിമാനങ്ങൾ മാത്രമേ ചാർട്ട് ചെയ്തിട്ടുള്ളുവെന്നും കൂടുതൽ ചാർട്ട് ചെയ്താൽ അനുവാദം കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ അത്തരം കാര്യങ്ങളൊന്നും കത്തിൽ സൂചിപ്പിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

തൊഴിലുടമകൾക്ക് ചാർട്ടേർഡ് വിമാനം അയക്കാമെന്ന നിർദ്ദേശം സംസ്ഥാന സർക്കാർ അയച്ച കത്തിൽ പറഞ്ഞിട്ടില്ലെന്നും കത്തിലെ വരികൾ പരാമർശിച്ച് കൊണ്ട് മുരളീധരൻ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP