Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം ഭീഷണി നേരിടുമ്പോൾ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് കോടിയേരിയുടേതെന്ന് വി. മുരളീധരൻ; സിപിഎം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നിൽക്കുമ്പോൾ വോട്ട് ബാങ്ക് മുന്നിൽക്കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്ന കോടിയേരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നും എംപി

രാജ്യം ഭീഷണി നേരിടുമ്പോൾ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് കോടിയേരിയുടേതെന്ന് വി. മുരളീധരൻ; സിപിഎം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നിൽക്കുമ്പോൾ വോട്ട് ബാങ്ക് മുന്നിൽക്കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്ന കോടിയേരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നും എംപി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യം ബാഹ്യഭീഷണി നേരിടുമ്പോൾ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റേതെന്ന് വി. മുരളീധരൻ എംപി ആരോപിച്ചു.ചൈനയുമായുള്ള യുദ്ധ കാലഘട്ടം മുതൽതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ശത്രുരാജ്യത്തെ പിന്തുണയ്ക്കുന്ന നിലപാടിന്റെ പേരിൽ ഇ.എം.എസിന് ഉൾപ്പെടെ ജയിലിൽ കിടക്കേണ്ടിവന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതെന്നും മുരളീധരൻ ആരോപിച്ചു.

സിപിഎം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നിൽക്കുമ്പോൾ വോട്ട് ബാങ്ക് മുന്നിൽക്കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുകയും പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്ത കോടിയേരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നും ബിജെപി നേതാവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.രാജ്യം ശത്രുരാജ്യങ്ങളിൽനിന്നു ഭീഷണി നേരിടുമ്പോൾ രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നതിനു പകരം ശത്രുരാജ്യത്തോടാണ് കോടിയേരി കൂറ് പ്രകടിപ്പിക്കുന്നതെന്നും വി മുരളീധരൻ ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയഭീതി മുന്നിൽ കണ്ടുകൊണ്ടുള്ള നിലപാടാണ് കോടിയേരിയുടേത്. മാധ്യമങ്ങൾ ഉൾപ്പെടെ നടത്തിയ എല്ലാ സർവേകളും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തകർച്ച നേരിടുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ പരാജയം മുന്നിൽ കണ്ട്, പാക് അനുകൂല നിലപാടിലൂടെ കേരളത്തിലെ ന്യൂനപക്ഷ മുസ്ലിം സമുദായത്തെയെങ്കിലും ഒപ്പം നിർത്താനുള്ള ആസൂത്രിതമായ ശ്രമാണ് കോടിയേരിയുടെ ദേശവിരുദ്ധ പ്രസ്താവനയ്ക്കു പിന്നിലുള്ളത്. കേരളത്തിലെ മുസ്ലിങ്ങളുടെ ദേശസ്‌നേഹത്തെപ്പോലും ചോദ്യം ചെയ്യുന്നതാണ് കോടിയേരിയുടെ പ്രസ്താവന. കേരളത്തിലെ മുസ്ലിങ്ങൾ മുഴുവൻ പാക് അനുകൂലികളാണെന്ന തെറ്റിദ്ധാരണയിൽനിന്നണ് കോടിയേരി പ്രസ്താവന.

രാജ്യം ശത്രുവിനെതിരേ ഒരുമിച്ചു നിൽക്കുമ്പോൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഒരു നേതാവുതന്നെ ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് തെരഞ്ഞെടുപ്പിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പിന്തുണ പ്രഖ്യാപിക്കുകയും കേരളത്തിൽ കോടിയേരി മറ്റൊരു നിലപാടെടുക്കുകയും ചെയ്യുന്നതിലൂടെ തെളിയുന്നത് സിപിഎമ്മിന്റെ സാഹചര്യമനുസരിച്ചുള്ള വോട്ടബാങ്ക് രാഷ്ട്രീയമാണ്. കോടിയേരിയുടെ പ്രസ്താവന അത്യന്തം അപകടകരവും രാജ്യദ്രോഹവുമാണ്. കോടിയേരിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി എത്രയും വേഗം അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും വി. മുരളീധരൻ എംപി പ്രസ്താനവയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP