1 usd = 71.65 inr 1 gbp = 92.48 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
18
Monday

'മുഖ്യമന്ത്രിയുടെ പരിപാടി പാർട്ടി ചാനലിന് നൽകിയത് നിയമസഭക്ക് നൽകിയ ഉറപ്പ് ലംഘിച്ച്; സി ഡിറ്റിന്റെ പ്രോജക്ടുകൾ മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്ക് കൊടുക്കില്ലെന്ന ഉറപ്പ് ലംഘിച്ച നീക്കത്തിന് പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്'; നഷ്ടത്തിലോടുന്ന പാർട്ടി ചാനലിനെ പൊതുഖജനാവിലെ പണം ഉപയോഗിച്ച് ലാഭത്തിലാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും വി. മുരളീധരൻ എംപി

May 16, 2019 | 07:03 PM IST | Permalink

'മുഖ്യമന്ത്രിയുടെ പരിപാടി പാർട്ടി ചാനലിന് നൽകിയത് നിയമസഭക്ക് നൽകിയ ഉറപ്പ് ലംഘിച്ച്; സി ഡിറ്റിന്റെ പ്രോജക്ടുകൾ മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്ക് കൊടുക്കില്ലെന്ന ഉറപ്പ് ലംഘിച്ച നീക്കത്തിന് പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്'; നഷ്ടത്തിലോടുന്ന പാർട്ടി ചാനലിനെ പൊതുഖജനാവിലെ പണം ഉപയോഗിച്ച് ലാഭത്തിലാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും വി. മുരളീധരൻ എംപി

മറുനാടൻ ഡെസ്‌ക്‌

സി ഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടുകൾ ഒരു കാരണശാലും സ്വകാര്യ സ്ഥാപനങ്ങൾക്ക് പുറം കരാർ കൊടുക്കില്ലെന്ന് നിയമസഭക്ക് നൽകിയ ഉറപ്പുപോലും ലംഘിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിവാര ഔദ്യോഗിക ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ട്' സിപിഎമ്മിന്റെ സ്വന്തം ചാനലായ കൈരളി ചാനലിന് നൽകിയതെന്ന് വി.മുരളീധരൻ എംപി. ആരോപിച്ചു. ബിജെപി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി ഡിറ്റിന്റെ പ്രോജക്ടുകൾ മറ്റു സ്വകാര്യസ്ഥാപനങ്ങൾക്ക് കൊടുക്കില്ലെന്ന് 2019 ജനുവരി 31ന് കെ.സി.ജോസഫിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. നിയമസഭക്ക് നൽകിയ ഉറപ്പ് ലംഘിച്ച് ഇക്കാര്യത്തിൽ മുഖ്യമന്ത്രി നടത്തിയ നീക്കത്തിനു പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. പൊതുഖജനാവിലെ പണം ഉപയോഗിച്ച് നഷ്ടത്തിലോടുന്ന പാർട്ടി ചാനലിനെ ലാഭത്തിലാക്കാനാണ് മുഖ്യമന്ത്രി ഇതിലൂടെ ശ്രമിക്കുന്നത്.

പൊതുമേഖല സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി അധികാരത്തിൽ വന്ന ഇടത് സർക്കാരിന്റെ പ്രഖ്യാപനത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നാണ് സി ഡിറ്റിനോടു ചെയ്തിരിക്കുന്ന ചതിയിൽനിന്നു വെളിപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പരിപാടിയായ നാം മുന്നോട്ട് മാത്രമല്ല സി ഡിറ്റിന്റെ അഭിമാന പ്രോജക്ടുകളായ സിഎംഡിആർഎഫ്, സിഎംഒ പോർട്ടൽ, കെഎസ്എഫ്ഇ പ്രവാസി ചിട്ടി എന്നിവയും വ്യക്തിഗത വിവരങ്ങൾ സഹിതം സ്വകാര്യ കമ്പനികൾക്ക് പുറംകരാർ നൽകിയിരിക്കുകയാണ്.

കൈരളി ചാനലിനു പരിപാടി കൈമാറിയാൽ സി ഡിറ്റിൽ ചെയ്യുന്നതിനെക്കാൾ ഒരു ലക്ഷം രൂപയോളം ലാഭമുണ്ടാകുമെന്ന വിചിത്ര വാദമാണ് പി.ആർ.ഡി. ഡയറക്ടർ ഉന്നയിക്കുന്നത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി ചെയർമാനായ സി ഡിറ്റിൽ നടക്കുന്നത് ധൂർത്തും കെടുകാര്യസ്ഥതയുമാണോയെന്ന് പി.ആർ.ഡി. ഡയറക്ടർ മറുപടി പറയണം. പി.ആർ.ഡി ഡയറക്ടർ പറയുന്നതു പോലെ സിഡിറ്റിന്റെ ഫ്ളോറിൽ തിരക്കാണെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലിയിലേക്കോ, കലാഭവൻ തിയറ്ററിലേക്കോ എന്താണ് പരിപാടി മാറ്റാത്തത്.

സി ഡിറ്റിന്റെ പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി ആയിട്ടുള്ള പാർട്ടി ചാനലിന് കൊടുത്തതിനു പിന്നിൽ ഗൂഢാലോചനയും അഴിമതിയുമുണ്ട്. സിപിഎം നേതാവ് ടി. എൻ. സീമയുടെ ഭർത്താവും പാർട്ടി മെമ്പറുമായ ജി. ജയരാജാണ് സി ഡിറ്റിന്റെ രജിസ്ട്രാർ. അദ്ദേഹം ഈ തസ്തികയിൽ തുടരുന്നതുതന്നെ ചട്ടങ്ങൾ ലംഘിച്ചാണ്. ഈ തസ്തികയിൽനിന്നു വിരമിച്ചതിനു ശേഷം കെയർടേക്കറായി രജിസ്ട്രാർ സ്ഥാനത്ത് തുടരുന്ന ജയരാജ്, സി ഡിറ്റിന്റെ നയപരവും ഭരണപരവുമായ കാര്യങ്ങളിൽ തിടുക്കപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. സിപിഎമ്മിന്റെ സ്വന്തം കൈരളി ചാനലിന് നാം മുന്നോട്ട് പരിപാടിയുടെ നടത്തിപ്പ് ലഭിക്കാനായി കൈരളിയുടേയും സി ഡിറ്റിന്റേയും ടെൻഡറുകൾ ഒരു സ്ഥലത്താണ് നിർമ്മിക്കപ്പെട്ടത്. പരിപാടി കൈരളിക്ക് നൽകാനായി സി ഡിറ്റിന്റെ ടെൻഡർ തുക കൈരളിയുടെ ടെൻഡർ തുകയേക്കാൾ ബോധപൂർവം കൂട്ടി വച്ചതാണ്..

സംസ്ഥാനത്തെ വില്ലേജ്, പഞ്ചായത്ത് തൊട്ട് സെക്രട്ടേറിയറ്റ് വരെയുള്ള ഓഫീസ് സംവിധാനങ്ങളെ ഇ-ഗവേണൻസിന്റെ ഭാഗമാക്കുന്ന ഇ- ഓഫീസ് എന്ന സോഫ്റ്റ് വെയർ പുതുതായി രൂപകൽപന ചെയ്യാൻ കരാർ ക്ഷണിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഇൻഫോർമാറ്റിക്‌സ് സെന്റർ സൗജന്യമായി തയാറാക്കി നൽകിയിട്ടുള്ള സോഫ്റ്റ് വെയർ ഒരു കാരണവും സൂചിപ്പിക്കാതെ ഉപേക്ഷിച്ചു കൊണ്ടാണ് പുതിയ സോഫ്റ്റ് വെയറിനായി ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഇത്രയും ബൃഹത്തായ ഒരു സോഫ്റ്റ് വെയർ ഒരുക്കാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണമെന്നിരിക്കെ സംസ്ഥാന സർക്കാർ ടെൻഡർ സമർപ്പിക്കാൻ നൽകിയിട്ടുള്ളത് ഒരു മാസം മാത്രമാണ്.

പാർട്ടിക്ക് വേണ്ടപ്പെട്ട ഏതോ ഒരു വ്യക്തി ഇതിനകം തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയർ വാങ്ങാനുള്ള ധാരണയിലെത്തിയ ശേഷം ഔപചാരികതയ്ക്ക് വേണ്ടി ടെൻഡർ ക്ഷണിക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. പൊതുഖജനാവിലെ പണം കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട എല്ലാ ചട്ടങ്ങളും സുതാര്യതയും കാറ്റിൽ പറത്തിക്കൊണ്ട് നഗ്‌നമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നത് വ്യക്തമാണ്.

നാം മുന്നോട്ട് പരിപാടി കൈരളി ചാനലിന് ലഭിച്ചതിനു പിന്നിലെ അഴിമതിയും ഗൂഢാലോചനയും സി ഡിറ്റിന്റെ പ്രോജക്ടുകൾ പുറംകരാർ കൊടുക്കുന്നതിനു പിന്നിലെ വൻ അഴിമതിയും വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയാറാകണം. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി കൊടുക്കും. നാം മുന്നോട്ട് പരിപാടിയുടെ ചുമതല സി ഡിറ്റിനു തിരിച്ചു നൽകാനും ഉടൻ തീരുമാനമെടുക്കണം.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
രാത്രിയിലെ കിടപ്പറ പങ്കാളിയായി മാത്രമാണ് തന്നെ കാണുന്നതെന്ന തിരിച്ചറിവ് ഹൃദയം തകർത്തു; കൂറും വിശ്വാസവും പുലർത്തിയിട്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി നാല് വർഷത്തെ ബന്ധത്തിനൊടുവിൽ തന്നെ അവഗണിക്കുകയാണെന്ന് ജെന്നിഫർ; ബോറിസ് ജോൺസണെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്കൻ വ്യവസായി യുവതി
രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടിളയും കല്ലുമെല്ലാം അമ്പലത്തിന്റേതാണ്; ഇന്ത്യയിൽ ആദ്യമായി മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ ആറ് ഏക്കർ 56 സെന്റ് സ്ഥലം നൽകിയത് ഹൈന്ദവ രാജാവാണ്; ബാബരി മസ്ജിദ് വിഷയത്തിൽ കോടതി പറഞ്ഞത് കേട്ട് മുസ്ലിംങ്ങൾ വെപ്രാളപ്പെടേണ്ടതില്ല; നെഞ്ചത്തടിച്ച് വിധി പുനഃപരിശാധിക്കാൻ റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല, അതങ്ങ് വിട്ടുകൊടുത്താൽ മതി; സോഷ്യൽ മീഡിയയിൽ വൈറലായി മുള്ളൂർക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശ പ്രസംഗം
'മാരുതി സെൻ' കാർ മോഷണം പോയപ്പോൾ 'പാർക്കിങ് അറ്റ് ഓണേഴ്‌സ് റിസ്‌ക് 'എന്ന ഉഡായിപ്പ് ന്യായവുമായി ഡൽഹിയിലെ താജ് ഹോട്ടൽ; ആ പരിപാടി ഇനി മുതൽ നടപ്പില്ലെന്ന് സുപ്രീംകോടതി; 21 വർഷം മുമ്പത്തെ മോഷണക്കേസിൽ കാർ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; വാലറ്റ് പാർക്കിങ്ങിൽ താക്കോൽ കൈമാറിയാൽ വാഹനം പൊന്നുപോലെ നോക്കണം; ഉടമസ്ഥന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവച്ചൊഴിയാൻ നോക്കേണ്ടെന്നും മുന്നറിയിപ്പ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ