Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രികൾ അടച്ചിടുമെന്ന ഭീഷണി ഉടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളി; ശക്തിപ്പെട്ട നഴ്‌സുമാരുടെ സമരം തോൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല: നഴ്‌സുമാർക്ക് അർഹമായ ശമ്പളം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് വി മുരളീധരൻ

ആശുപത്രികൾ അടച്ചിടുമെന്ന ഭീഷണി ഉടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളി; ശക്തിപ്പെട്ട നഴ്‌സുമാരുടെ സമരം തോൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല: നഴ്‌സുമാർക്ക് അർഹമായ ശമ്പളം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് വി മുരളീധരൻ

തിരുവനന്തപുരം : തിങ്കളാഴ്ച മുതൽ ആശുപത്രികൾ അടച്ചിടുമെന്ന ഉടമകളുടെ ഭീഷണി സംസ്ഥാന സർക്കാരും സ്വകാര്യ ആശുപത്രി ഉടമകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ.

ശമ്പളവർധനവ് ഇല്ലാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നഴ്‌സുമാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആശുപത്രി ഉടമകളും പുതിയ നീക്കവുമായി എത്തുന്നത്. അടുത്തിടെ സ്വകാര്യ ആശുപത്രി മേഖലയിലെ ശമ്പളം നിശ്ചയിച്ച് സർക്കാർ രംഗത്തെത്തിയെങ്കിലും ഇത് മതിയായ ശമ്പളമല്ലെന്നും സുപ്രീംകോടതി മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകിയേ മതിയാകൂ എന്നും നഴ്‌സുമാരുടെ സംഘടനകളും വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെയാണ് ആശുപത്രികളും അടച്ചിടുമെന്ന ഭീഷണി മുഴക്കിയിട്ടുള്ളത്. ഇത് വലിയ ചർച്ചയാകുകയാണ് കേരള സമൂഹത്തിൽ. ഇതിനിടെയാണ് അടച്ചിടൽ ഭീഷണി ആശുപത്രി ഉടമകളുടേയും സർക്കാരിന്റേയും ഒത്തുകളിയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തുന്നത്.

നഴ്‌സുമാരുടെ സമരം ശക്തിപ്പെട്ടതോടെ അതിനെ പരാജയപെടുത്താൻ സർക്കാരും ആശുപത്രി ഉടമകളും സംയുക്തമായി നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്ന് മുരളീധരൻ ആരോപിക്കുന്നു. ആശുപത്രി ഉടമകളുടെ താൽപര്യങ്ങൾക്കു അനുസൃതമായി സർക്കാർ നിശ്ചയിച്ച ശമ്പള വ്യവസ്ഥകൾ നഴ്‌സുമാരെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ.

രാവും പകലും ശുഷ്‌കാന്തിയോടെ ജോലിചെയ്യുന്ന നഴ്‌സുമാർക്ക് അർഹമായ ശമ്പളം ലഭിക്കുമെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. അതിനു പകരം ജനങ്ങളെ കൊള്ളയടിക്കുന്ന സ്വകാര്യ ആശുപത്രി ഉടമകളുടെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ് സർക്കാർ. - മുരളീധരൻ ആരോപിക്കുന്നു.

ആശുപത്രി ചാർജിനു പുറമെ പ്രതിദിനം രണ്ടായിരം രൂപ നഴ്‌സിങ് ഫീസ് എന്ന പേരിലും ഈടാക്കുന്ന ആശുപത്രികൾ പതിനായിരം രൂപ മാത്രമാണ് നഴ്‌സുമാർക്ക് ശമ്പളമായി നൽകുന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും 40 ലക്ഷം രൂപയാണ് ഫീസായി ഈടാക്കിയത്. ചികിത്സയ്ക്കിടെ കുട്ടി മരിക്കുകയും ചെയ്തു - അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രി അടച്ചിടും എന്ന ഭീഷണി മുഴക്കി ജനജീവിതം കൊണ്ട് പന്താടാനുള്ള സ്വകാര്യ ആശുപത്രികളുടെ നീക്കത്തിന് തടയിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP