Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി ആർ കൃഷ്ണയ്യരുടെ സംസ്‌ക്കാരം നാളെ വൈകീട്ട് അഞ്ച് മണിക്ക് കൊച്ചി രവിപുരം ശ്മശാനത്തിൽ; സ്ദഗമയയിലും രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പൊതുദർശനം

വി ആർ കൃഷ്ണയ്യരുടെ സംസ്‌ക്കാരം നാളെ വൈകീട്ട് അഞ്ച് മണിക്ക് കൊച്ചി രവിപുരം ശ്മശാനത്തിൽ; സ്ദഗമയയിലും രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പൊതുദർശനം

കൊച്ചി: ഇന്ന് മൂന്നരയോടെ അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ സംസ്‌ക്കാരം നാളെ അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തിൽ നടക്കും. ഇപ്പോൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലുള്ള മൃതദേഹം എംജി റോഡിലെ അദ്ദേഹത്തിന്റെ വസതിയായ സദ്ഗമയയിൽ പൊതുദർശനത്തിന് വെക്കും. ഇവിടെ രാത്രി ഒമ്പത് മണി വരെയാണ് പൊതുദർശനത്തിന് വെക്കുക.

നാളെ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്കു രണ്ടു വരെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനം. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ നേതാക്കൾ ഇവിടെയാകും അന്ത്യജ്ഞലി അർപ്പിക്കുക. രണ്ടിനു വീട്ടിൽ എത്തിച്ച് മതാചാരപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം അഞ്ചിനു രവിപുരം ശ്മശാനത്തിൽ സംസ്‌കരിക്കും. അദ്ദേഹത്തിന്റെ മകൻ അമേരിക്കയിൽ നിന്നും യാത്ര തിരിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP