Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഥനോവൽ സാഹിത്യത്തെ സവിശേഷമായ ചാലിലൂടെ മുന്നോട്ടു കൊണ്ടുപോയ എഴുത്തുകാരനായിരുന്നു എം സുകുമാരൻ; മലയാളഭാഷയ്ക്കും, സാഹിത്യത്തിനും വലിയൊരു നഷ്ടമാണ് അദ്ധേഹത്തിന്റെ വേർപ്പാട്; എം സുകുമാരന്റെ മരണത്തിൽ അനുശോചനം അറിയിച്ച് വി എസ് അച്യുതാന്ദൻ

കഥനോവൽ സാഹിത്യത്തെ സവിശേഷമായ ചാലിലൂടെ മുന്നോട്ടു കൊണ്ടുപോയ എഴുത്തുകാരനായിരുന്നു എം സുകുമാരൻ; മലയാളഭാഷയ്ക്കും, സാഹിത്യത്തിനും വലിയൊരു നഷ്ടമാണ് അദ്ധേഹത്തിന്റെ വേർപ്പാട്; എം സുകുമാരന്റെ മരണത്തിൽ അനുശോചനം അറിയിച്ച് വി എസ് അച്യുതാന്ദൻ

തിരുവനന്തപുരം: മലയാള കഥനോവൽ സാഹിത്യത്തെ പ്രതിബദ്ധതയുടെ സവിശേഷമായ ചാലിലൂടെ മുന്നോട്ടു കൊണ്ടുപോയ എഴുത്തുകാരനായിരുന്നു എം സുകുമാരൻ എന്ന് വി എസ് അച്യുതാനന്ദൻ. കഥയിലും, നോവലിലും മാനവികതയുടെയും, പുരോഗമനപരതയുടെയും സൗന്ദര്യം സന്നിവേശിപ്പിക്കുന്നതിലും അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ അദ്ധേഹം അറിയിച്ചു.

പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇടയ്‌ക്കൊക്കെ കലഹിച്ചപ്പോഴും, എഴുത്തിലെ തന്റെ മനുഷ്യപക്ഷ നിലപാടുകൾ അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നു. തീർച്ചയായും, മലയാളഭാഷയ്ക്കും, സാഹിത്യത്തിനും വലിയൊരു നഷ്ടമാണ് എം സുകുമാരന്റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നതെന്നും വി എസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP