Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എംഎ‍ൽഎക്കെതിരെ ശക്തമായ നടപടി വേണം; ശശിക്കൊപ്പം വേദി പങ്കിടുന്നവർക്കെതിരെയും നടപടി ആവശ്യപ്പെട്ട് വി എസ് സിപിഎം കേന്ദ്ര കമ്മറ്റിക്ക് കത്തയച്ചു

ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എംഎ‍ൽഎക്കെതിരെ ശക്തമായ നടപടി വേണം; ശശിക്കൊപ്പം വേദി പങ്കിടുന്നവർക്കെതിരെയും നടപടി ആവശ്യപ്പെട്ട് വി എസ് സിപിഎം കേന്ദ്ര കമ്മറ്റിക്ക് കത്തയച്ചു

തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എംഎ‍ൽഎക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി എസ്. അച്യുതാനന്ദൻ. ശശിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരിക്കുകയാണ് വി എസ്.

ശശിക്കൊപ്പം വേദി പങ്കിടുന്നവർക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയത് ശരിയായില്ല. പാർട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നും വി എസ് കത്തിൽ ആവശ്യപ്പെട്ടു. ശശിക്കെതിരെ പരാതിയുമായി പെൺകുട്ടി വീണ്ടും കേന്ദ്രകമ്മിറ്റിയെ സമീപിച്ചതിന് പിന്നാലെയാണ് വി.എസിന്റെ കത്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP