Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിയോട് രാജി ആവശ്യപ്പെടാൻ ഉമ്മൻ ചാണ്ടിക്ക് ഭയം; ബാർക്കോഴ കേസിന്റെ അന്വേഷണം മുന്നോട്ടു പോയാൽ ഉമ്മൻ ചാണ്ടിയും പ്രതിയാകും: രണ്ട് പേരും രാജിവെക്കണമെന്ന് വി എസ്

മാണിയോട് രാജി ആവശ്യപ്പെടാൻ ഉമ്മൻ ചാണ്ടിക്ക് ഭയം; ബാർക്കോഴ കേസിന്റെ അന്വേഷണം മുന്നോട്ടു പോയാൽ ഉമ്മൻ ചാണ്ടിയും പ്രതിയാകും: രണ്ട് പേരും രാജിവെക്കണമെന്ന് വി എസ്

തിരുവനന്തപുരം: ബാർകോഴ കേസിൽ പ്രതിയായ ധനമന്ത്രി കെ എം മാണിയോട് രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. മണിയെ രാജിവെപ്പിച്ചാൽ ഉമ്മൻ ചാണ്ടിക്കെതിരെയുള്ള തെളിവുകൾ മാണി പുറത്തുവിടുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ഭയമെന്നും വി എസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിജിലൻസ് എസ് പി സുകേശൻ മുൻപാകെ ബാർ ഉടമകൾ നൽകിയ മൊഴിയിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് മാണിയെ ബാറുടമകൾ കണ്ടത് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു ഭയന്നാണ് മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തതെന്നും വി എസ് പറഞ്ഞു.

വിജിലൻസ് കോടതിയുടെ വിധി വന്നപ്പോൾ മാണി രാജിവയ്‌ക്കേണ്ട എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. പാമോലിൻ കേസിൽ !താൻ രാജിവച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നു ചോദിക്കുവാനുള്ള തൊലിക്കട്ടിയുള്ള ഉമ്മൻ ചാണ്ടിയിൽ നിന്നും കേരള ജനതയ്ക്ക് നീതി പ്രതീക്ഷിക്കാനാവില്ല. പരസ്പരമുള്ള ബ്ലാക്‌മെയിലിങ്ങും രാജിയെന്ന പൊറാട്ട് നാടകവും ഉടൻ അവസാനിപ്പിച്ച് ഉമ്മൻ ചാണ്ടിയും മാണിയും രാജിവയ്ക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരവുമായി ഇടതുപക്ഷ പാർട്ടികൾ മുന്നോട്ട് പോകുമെന്നും വി എസ് വ്യക്തമാക്കി.

അഴിമതിയിൽ മുങ്ങി നിൽക്കുന്ന യുഡിഎഫിൽ നിന്നും ജനതാദളും ആർഎസ്‌പിയും പുറത്തുവരണമെന്നും വി എസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP