Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിന് പിന്നാലെ കോളിളക്കം സൃഷ്ടിക്കാൻ വി.എസിന്റെ കത്ത് പി.ബി പരിഗണനയിൽ; കെ.പി.എം ജി കൺസൾട്ടൻസിക്ക് പുനർനിർമ്മാണ ചുമതല നൽകിയത് പരിശോധിക്കണമെന്ന് ആവശ്യം; നിർദ്ദേശം മാത്രമാണ് സ്വീകരിച്ചതെന്ന് എസ് രാമചന്ദ്രൻപിള്ള; എതിർപ്പ് വന്നാലും മുന്നോട്ട് പോകുമെന്ന് ഉറച്ച് ഇ.പി ജയരാജനും

പ്രളയത്തിന് പിന്നാലെ കോളിളക്കം സൃഷ്ടിക്കാൻ വി.എസിന്റെ കത്ത് പി.ബി പരിഗണനയിൽ; കെ.പി.എം ജി കൺസൾട്ടൻസിക്ക് പുനർനിർമ്മാണ ചുമതല നൽകിയത് പരിശോധിക്കണമെന്ന് ആവശ്യം; നിർദ്ദേശം മാത്രമാണ് സ്വീകരിച്ചതെന്ന് എസ് രാമചന്ദ്രൻപിള്ള; എതിർപ്പ് വന്നാലും മുന്നോട്ട് പോകുമെന്ന് ഉറച്ച് ഇ.പി ജയരാജനും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രളയത്തിന് പിന്നാലെ കേരളത്തിന്റെ പുനർനിർമ്മാണത്തിനായി തെരഞ്ഞെടുത്ത കെ.പി.എം.ജി കൺസൾട്ടൻസിക്കെതിരായി വി എസ് അച്യുതാനന്ദൻ അയച്ച കത്ത് സിപിഎം പോളിറ്റ് ബ്യൂറോ പരിഗണിക്കും. കെ.പി.എം.ജിക്ക് ചുമതല നൽകിയത് പുനപരിശോധിക്കണം എന്നതാണ് കത്തിലെ ഉള്ളടക്കം. ബ്രിട്ടനിൽ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ അന്വേഷണം നേരിട്ട കമ്പനിയാണ് കെ.പി.എം.ജിയെന്ന് ആരോപണം ഉയർന്നിരുന്നു.

കെ.പി.എം.ജിയെ മാത്രം പഠനം ഏൽപ്പിക്കാനല്ല തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം പുനർനിർമ്മാണ കാര്യത്തിൽ തുറന്ന മനസാണെന്ന് മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കു. സൗജന്യമായി സേവനം നൽകാമെന്ന കെ.പി.എം.ജിയുടെ നിർദ്ദേശം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.എന്നാൽ കൺസൾട്ടൻസി ഒരു ഏജൻസിയിൽ ഒതുക്കില്ലെന്നും കെ.പി.എം.ജി സൗജന്യ സേവനം വാഗ്ദാനം ചെയ്താണ് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് വ്യക്തമാക്കിയത്.

'വീടുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എല്ലാം നമുക്ക് പുനർനിർമ്മിക്കാനാകും. പല സംഘടനകളും വീടുകൾ നിർമ്മിച്ചു നൽകാനും അറ്റകുറ്റപ്പണികൾ നടത്താനുമെല്ലാം സഹായം നൽകാൻ തയ്യാറാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ പ്രളയാനന്തരം ചേർന്ന പ്രത്യേക സഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പടെ കൺസ,ൾട്ടൻസിക്കെതിരെ രംഗത്തെത്തിയിരുന്നു.

എന്നാൽ പ്രതിപക്ഷ നേതാവ് ഇതിനെ എതിർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും പകരചുമതല വഹിക്കുന്ന ഇ.പി ജയരാജൻ ഈ ആവശ്യത്തെ തള്ളുകയായിരുന്നു. പുനർനിർമ്മാണ കൺസൾട്ടൻസിയായ കെ.പി.എം.ജിയുമായി മുന്നോട്ട് പോകുമെന്നാണ് ജയരാജൻ വ്യക്തമാക്കിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP