Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലേക്കു വി എസ് താമസം മാറി; വികാസ് ഭവനു സമീപത്തുള്ള ഓഫീസ് സെക്രട്ടറിയറ്റിലേക്കു മാറ്റണമെന്നു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലേക്കു വി എസ് താമസം മാറി; വികാസ് ഭവനു സമീപത്തുള്ള ഓഫീസ് സെക്രട്ടറിയറ്റിലേക്കു മാറ്റണമെന്നു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത വി എസ് അച്യുതാനന്ദൻ ഔദ്യോഗിക വസതിയിലേക്കു താമസം മാറി. തന്റെ ഓഫീസ് സെക്രട്ടറിയറ്റിലേക്കു മാറ്റണമെന്നു വി എസ് ആവശ്യപ്പെട്ടു.

നിലവിൽ വികാസ് ഭവന് സമീപത്താണ് വി എസിന് ഓഫിസ് അനുവദിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിൽ തന്നെ ഓഫിസ് വേണം. എങ്കിലെ ഓഫിസിന്റെ പ്രവർത്തനം ഭംഗിയാക്കാൻ സാധിക്കുകയുള്ളുവെന്നു വി എസ് പറഞ്ഞു.

ഓഫിസിന്റെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സർക്കാരുമായി കൂടിയാലോചിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലേക്ക് താമസം മാറുന്നതിനിടെയാണ് വി എസിന്റെ പ്രതികരണം.

നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) കെട്ടിടത്തിലാണ് ഓഫിസ് അനുവദിച്ചിട്ടുള്ളത്. സെക്രട്ടറിയേറ്റ് അനക്സിൽ ഓഫിസ് അനുവദിക്കാത്തതിനെതിരെ വി എസ് നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഔദ്യോഗിക വസതിയുടെയും ഓഫീസിന്റെയും കാര്യത്തിൽ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്തുനൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനു കവടിയാർ ഹൗസ് അനുവദിച്ച് ഉത്തരവായത്.

സിപിഐഎം പുറത്താക്കിയ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരനെ അഡീഷനൽ പി.എ ആക്കാനടക്കമുള്ള വി.എസിന്റെ ശുപാർശ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തടഞ്ഞതായും വാർത്തകൾ പുറത്തുവന്നു. ഇന്നലെ മുതൽ വി എസ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് തുടങ്ങിയിരുന്നു. പിന്നാലെയാണ് വാടകവീട് വിട്ട് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ അനുവദിച്ചിരിക്കുന്ന കവടിയാർ ഹൗസിലേക്ക് മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP