Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈക്രോ ഫിനാൻസ് കേസ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി നടത്തുന്ന നീക്കങ്ങൾ വിലപ്പോകില്ല; പിണറായിയെ കണ്ടതു തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്താകും എന്നു ഭയന്ന്: കേസിൽ കക്ഷി ചേരാനൊരുങ്ങി വി എസ്

മൈക്രോ ഫിനാൻസ് കേസ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി നടത്തുന്ന നീക്കങ്ങൾ വിലപ്പോകില്ല; പിണറായിയെ കണ്ടതു തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്താകും എന്നു ഭയന്ന്: കേസിൽ കക്ഷി ചേരാനൊരുങ്ങി വി എസ്

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി നടേശൻ നടത്തുന്ന നീക്കങ്ങൾ വിലപ്പോകില്ലെന്നു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളാപ്പള്ളി കണ്ടതു തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്താകും എന്നു ഭയന്നാണെന്നും വി എസ് പറഞ്ഞു.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസിൽ കക്ഷി ചേരുമെന്നും വി എസ് വ്യക്തമാക്കി. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി സമർപ്പിച്ച ഹർജിയിലാണ് വി എസ് കക്ഷിചേരാൻ അപേക്ഷ നൽകുക.

ഈഴവ സ്ത്രീകളെ പറ്റിച്ച് പണം തട്ടിയ വെള്ളാപ്പള്ളി കേസ് അട്ടിമറിക്കാൻ നടത്തുന്ന ചെപ്പടിവിദ്യകൾ വിലപ്പോവില്ല. വെള്ളാപ്പള്ളിക്കെതിരായ കേസിൽ സർക്കാർ ജാഗ്രത പുലർത്തണം.

മൈക്രോഫിനാൻസ് തട്ടിപ്പു കേസിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. പിണറായിയെ കണ്ടു സങ്കടം പറഞ്ഞാൽ ആശ്വാസം ലഭിക്കുമെന്നാണു വെള്ളാപ്പള്ളിയുടെ വിശ്വാസമെന്നും പത്തനാപുരത്ത് കെ.വി.സദാനന്ദൻ സ്മാരക ട്രസ്റ്റ് ഉദ്ഘാടനം ചെയ്യവെ വി എസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു കൂടിക്കാഴ്ചയ്ക്കുശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു. ഇടതുമുന്നണിയോടു പണ്ടേ അകൽച്ചയില്ല. പിണറായി വിജയനെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂ. പിണറായി ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റ മുഖ്യമന്ത്രിയുണ്ടായത്. മുൻപ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയാകുന്ന സാഹചര്യമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP