Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ല'; മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം എംഎൽഎ

'പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ല'; മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം എംഎൽഎ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആകാശയാത്രക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് പണം ഇടാക്കിയതിനെതിരെ വിടി ബൽറാം എംഎൽഎ രംഗത്ത്. ഈ വാർത്ത ശരിയാണെങ്കിൽ കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ ഒരു നിമിഷം പോലും പിണറായി വിജയന് അർഹതയില്ലെന്നാണ് ബൽറാം ഫേയ്സ് ബുക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹം എത്രയും പെട്ടെന്ന് ഇക്കാര്യത്തിലുള്ള വസ്തുത വിശദീകരിക്കാൻ തയ്യാറാവണമെന്നും ബൽറാം ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂരിലെ പാർട്ടി ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാർട്ടി സമ്മേളന വേദിയിലേക്കുമുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവായ തുകയാണ് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു. എട്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രക്ക് ചെലവായിരിക്കുന്നത്.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാൻ തിരുവനന്തപുരത്തേക്ക് ഹെലിക്കോപ്റ്ററിൽ സഞ്ചരിച്ചെന്നു കാട്ടിയാണ് പണം അനുവദിച്ചത്. ഡിസംബർ 26ന് തൃശൂർ ജില്ലാസമ്മേളനം ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിക്ക് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. മൂന്ന് മണിക്ക് ഓഖി കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയും അതിന് ശേഷം മന്ത്രിസഭായോഗവും. കഴിഞ്ഞ് അന്നു വൈകീട്ട് 4.30 ന് പിണറായി പാർട്ടിസമ്മേളന വേദിയിലേക്ക് തിരിച്ചും പറന്നു.

എന്നാൽ മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ വിവാദ ഉത്തരവ് റദ്ദാക്കി. ഫണ്ട് വകമാറ്റിയത് അറിഞ്ഞില്ലന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ഇതിനു ശേഷമാണ് വിടി ബൽറാം എംഎൽഎയുടെ പ്രതികരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP