Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാസിസത്തിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ..! മോഹൻ ഭാഗവതിനെതിരെ കേസെടുക്കാൻ നിർദേശിച്ച പാലക്കാട് ജില്ലാ കലക്ടറെ മാറ്റിയതിനെ പരിഹസിച്ച് വി ടി ബൽറാം

ഫാസിസത്തിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ..! മോഹൻ ഭാഗവതിനെതിരെ കേസെടുക്കാൻ നിർദേശിച്ച പാലക്കാട് ജില്ലാ കലക്ടറെ മാറ്റിയതിനെ പരിഹസിച്ച് വി ടി ബൽറാം

പാലക്കാട്: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് സ്‌കൂളിൽ പതാകയുയർത്തിയ സംഭവം വിവാദമായതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന് 'അഭിവാദ്യ'മർപ്പിച്ച് വി.ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പരിഹാസ്യ രൂപേണയാണ് വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

പാലക്കാട് കർണകിയമ്മൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് കളക്ടറുടെ വിലക്ക് ലംഘിച്ച് സ്വാതന്ത്ര്യ ദിനത്തിൽ മോഹൻ ഭഗവത് ദേശീയ പതാകയുയർത്തിയത്. ഈ സംഭവം വിവാദമായത് ചൊവ്വാഴ്ചയാണെങ്കിൽ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് പാലക്കാട് അടക്കം അഞ്ച് ജില്ലകളിലെ കളക്ടർമാരെ മാറ്റാൻ തീരുമാനമുണ്ടായത്. പാലക്കാട് ജില്ലാ കളക്ടർ പി മേരിക്കുട്ടിയെ പഞ്ചായത്ത് ഡയറക്ടറായാണ് നിയമിച്ചത്. ഫാഷിസത്തിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂവെന്നും ബൽറാം പിണറായിയെ പരിഹസിച്ചു.

ജില്ലാ കളക്ടറുടെ വിലക്ക് മറികടന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട് കർണകിയമ്മൻ സ്‌കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ ഫ്‌ലാഗ് കോഡ് പാലിച്ചില്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഉണ്ടായിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. അതേസമയം ജില്ലാ കളക്ടർ സി.പി.എം അജണ്ട നടപ്പിലാക്കുന്നുവെന്നാരോപിച്ച് ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കലക്ടറെ സ്ഥലം മാറ്റി ഉത്തരവിട്ടത്.

പാലക്കാട് കർണകിയമ്മൻ സ്‌കൂളിൽ ജില്ല ഭരണകൂടത്തിന്റെ വിലക്ക് മറികടന്നും ആർ.എസ്.എസ് മേധാവി മഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയതും ചടങ്ങിൽ ഫ്‌ലാഗ് കോഡ് പാലിച്ചില്ലെന്നതുമായ കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് പാലക്കാട് ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ തൽക്കാലം കേസെടുക്കില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുന്നത്.

എന്നാൽ സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശം അനുരിച്ചാണ് ജില്ലാ കളക്ടർ പി മേരിക്കുട്ടി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മോഹൻ ഭാഗവത് പതാക ഉയർത്തുന്നതിനെതിരെ സർക്കുലർ ഇറക്കിയതെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്. ഇസഡ് കാറ്റഗറി സരുക്ഷയുള്ള മോഹൻ ഭാഗവതിന്റെ പാലക്കാട്ടെ എല്ലാ പരിപാടികളെ കുറിച്ചും നേരത്തെ സർക്കാരിന് വിവരം ലഭിച്ചിരുന്നു. എന്നിട്ടും പതിനാലാം തീയ്യത് രാത്രി 11 മണിക്ക് പതാക ഉയർത്തുന്നത് വിലക്കിക്കൊണ്ട് സർക്കുലർ ഇറക്കിയത് കരുതിക്കൂട്ടി ആണെന്നും ബിജെപി നേതൃത്വം പരാതിപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP