Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

70,000 കോടി രൂപ ചെലവിട്ടു 111 വിമാനങ്ങൾ വാങ്ങിയതിൽ കേസ്; അഴിമതിക്കേസിൽ പ്രതിയായില്ലെങ്കിലും തുളസീദാസിന് സ്ഥാനം ഒഴിയണം; കണ്ണൂർ വിമാനത്താവള കമ്പനി എംഡിയുടെ രാജിസന്നദ്ധതയിൽ ചർച്ച തുടരുന്നു

70,000 കോടി രൂപ ചെലവിട്ടു 111 വിമാനങ്ങൾ വാങ്ങിയതിൽ കേസ്; അഴിമതിക്കേസിൽ പ്രതിയായില്ലെങ്കിലും തുളസീദാസിന് സ്ഥാനം ഒഴിയണം; കണ്ണൂർ വിമാനത്താവള കമ്പനി എംഡിയുടെ രാജിസന്നദ്ധതയിൽ ചർച്ച തുടരുന്നു

തിരുവനന്തപുരം: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ പണി അന്തിമ ഘട്ടത്തിലാണ്. ഈ വർഷം വിമാനം ഇറക്കുകയാണ് ലക്ഷ്യം. അതിനിടെ വിമാനത്താവളക്കമ്പനി (കിയാൽ) മാനേജിങ് ഡയറക്ടർ (എംഡി) സ്ഥാനം രാജിവയ്ക്കുന്നതായി വി. തുളസിദാസ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. രാജിസന്നദ്ധത അറിയിച്ചതല്ലാതെ രാജിവച്ചു കൊണ്ടുള്ള കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. രാജി വച്ചിട്ടില്ലെന്നു വി. തുളസിദാസും പ്രതികരിച്ചിട്ടുണ്ട്.

സർക്കാരുമായുള്ള ചില അസ്വാരസ്യങ്ങളാണു രാജിനീക്കത്തിനു പിന്നിലെന്നാണ് സൂചന. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. എയർ ഇന്ത്യയ്ക്കും ഇന്ത്യൻ എയർലൈൻസിനും വേണ്ടി യുപിഎ സർക്കാരിന്റെ കാലത്ത് 70,000 കോടി രൂപ ചെലവിട്ടു 111 വിമാനങ്ങൾ വാങ്ങുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്തതു സംബന്ധിച്ചു കഴിഞ്ഞ 29നു സിബിഐ മൂന്നു കേസുകൾ എടുത്തിരുന്നു. ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും വ്യോമയാനവകുപ്പിലെയും എയർ ഇന്ത്യയിലെയും ഉദ്യോഗസ്ഥർക്കെതിരെയാണു കേസെടുത്തത്.

കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് എയർ ഇന്ത്യയുടെ ചെയർമാനും എംഡിയുമായിരുന്നു തുളസീദാസ്. അതുടൊണ്ട് കിയാൽ എംഡി സ്ഥാനത്തു തുടരുന്നതിനു ധാർമികമായ ബുദ്ധിമുട്ടുണ്ടെന്നു തുളസിദാസ് സൂചിപ്പിച്ചതായാണു വിവരം. കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണു കിയാൽ എംഡിയായി തുളസിദാസ് സ്ഥാനമേറ്റത്. എയർ ഇന്ത്യ മുൻ ചെയർമാനും എംഡിയുമായ തുളസിദാസ് രണ്ടാം തവണയാണു കിയാൽ എംഡി സ്ഥാനത്തെത്തിയത്.

അന്തിമ ഘട്ടത്തിലാണ് വിമാനത്താവളകമ്പനിയുടെ നിർമ്മാണം. ഈ ഘട്ടത്തിൽ എംഡിയെ മാറ്റുന്നതിനോട് മുഖ്യമന്ത്രിക്കും താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ രാജിവയ്ക്കരുതെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തുളസീദാസിന് നൽകിയിട്ടുള്ളതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP