Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ടിക്കാറാം മീണ മണ്ടൻ'; കെഎസ്ആർടിസി ബസുകളിൽ നിന്ന് എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം മാറ്റിയത് വലിയ കാര്യമല്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കടന്നാക്രമിച്ച് ബിജെപി നേതാവ് വി വി രാജേഷ്

'ടിക്കാറാം മീണ മണ്ടൻ'; കെഎസ്ആർടിസി ബസുകളിൽ നിന്ന് എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം മാറ്റിയത് വലിയ കാര്യമല്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കടന്നാക്രമിച്ച് ബിജെപി നേതാവ് വി വി രാജേഷ്

 തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്കെതിരെ ബിജെപി നേതാവ് വി വി രാജേഷ്. സുരേഷ് ഗോപിക്ക് വിശദീകരണ നോട്ടീസ് നൽകിയ തൃശ്ശൂർ ജില്ലാ കലക്ടർ ടി വി അനുപമയെ അനുകൂലിച്ചതിനാണ് മീണക്കെതിരെ രാജേഷ് രംഗത്തെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പെരുമാറുന്നത് പക്ഷപാതപരമായെന്ന് വി വി രാജേഷ് ആരോപിച്ചു.

കെഎസ്ആർടിസി ബസുകളിൽ നിന്ന് എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം മാറ്റിയത് വലിയ കാര്യമല്ല. പറയുന്ന ടിക്കാറാം മണ്ടനാണെങ്കിലും കേൾക്കുന്ന ആളുകൾ മണ്ടന്മാരല്ല- രാജേഷ് ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ചർച്ചയിൽ പറഞ്ഞു. ടിക്കാറാം മീണ സംസാരിക്കുന്നത് എൽഡിഎഫ് നേതാക്കളുടെ ഭാഷയാണെന്നും രാജേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കെഎസ്ആർടിസി ബസുകളിൽ നിന്ന് നീക്കിയില്ലെങ്കിൽ സംസ്ഥാനത്തെ ആളുകൾ എന്തുപറയുമെന്നുള്ളത് ടിക്കാറാം മീണയ്ക്ക് അറിയാമെന്നും വി വി രാജേഷ് പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ബിജെപി നേതാക്കൾക്ക് നേരെ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നേതാക്കൾ ജാതി മത രാഷ്ട്രീയം ഉയർത്തി കാണിച്ചാണ് വോട്ട് തേടുന്നതെന്നും വി വി രാജേഷ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP