Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തിന് അർഹൻ; കോൺഗ്രസിലേക്ക് ഓടിക്കയറി വന്നയാളാണ് മണിശങ്കർ അയ്യർ; വയലാർ രവിയുടെ വിശദീകരണങ്ങൾ ഇങ്ങനെ

ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തിന് അർഹൻ; കോൺഗ്രസിലേക്ക് ഓടിക്കയറി വന്നയാളാണ് മണിശങ്കർ അയ്യർ; വയലാർ രവിയുടെ വിശദീകരണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തിന് അർഹനാണെന്ന് വയലാർ രവി. പക്ഷേ പുതിയ അധ്യക്ഷന്റെ കാര്യത്തിൽ താൻ ആരുടെയും പേര് നിർദേശിക്കില്ല. അതുപോലെ പേരുകൾ പരസ്യമായി പറയാനുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതിൽ ജാതി മത പരിഗണനകൾ ഒഴിവാക്കി തിരഞ്ഞെടുപ്പ് സാധ്യമല്ല. അതൊരു യാഥാർഥ്യമാണ്.
കോൺഗ്രസിൽ ദേശീയ തലത്തിൽ നേതൃമാറ്റം ആവശ്യമാണെന്ന് പറഞ്ഞ മണിശങ്കർ അയ്യർക്കെതിരെയും വയലാർ രവി വിമർശനം ഉന്നയിച്ചു.

ഐഎഎസിൽ നിന്നോ മറ്റോ ഒരു സുപ്രഭാതത്തിൽ കോൺഗ്രസിലേക്ക് ഓടിക്കയറി വന്നയാളാണ് അയ്യർ. കോൺഗ്രസിന്റെ ശൈലി അറിയാത്തവരാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP