Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹർത്താലിന്റെ മറവിൽ ചില സങ്കുചിത താത്പര്യക്കാർ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുന്നു; ഹർത്താലിന് പിന്നിൽ തീവ്രവാദികളെന്നും വൈക്കം വിശ്വൻ

ഹർത്താലിന്റെ മറവിൽ ചില സങ്കുചിത താത്പര്യക്കാർ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുന്നു; ഹർത്താലിന് പിന്നിൽ തീവ്രവാദികളെന്നും വൈക്കം വിശ്വൻ

തിരുവനന്തപുരം: കത്വയിലെ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഹർത്താലിനെതിരെ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ രംഗത്ത്. ഹർത്താലിന്റെ മറവിൽ ചില സങ്കുചിത താത്പര്യക്കാർ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണ്. ഹർത്താലിന് പിന്നിൽ തീവ്രവാദികളാണെന്ന് അദ്ദേഹം ആരോപിച്ചു.

ഹർത്താലിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്നു പ്രചരിപ്പിച്ച് ആൾക്കാരെ കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളിൽ സിപിഎം പ്രവർത്തകർ കുടുങ്ങരുതെന്നും കോടിയേരി ബാലകൃഷ്ണനും നേരത്തെ പ്രതികരിച്ചു.

ചില തീവ്രവാദ സംഘടനകൾ ഇതിന്റെ പേരിൽ വർഗീയ ചേരിതിരിവു സൃഷ്ടിക്കാനാണു ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ സിപിഎം നേതൃത്വത്തിൽ സമാധാനപരമായ രീതിയിൽ നിരവധി പ്രതിഷേധ പരിപാടികൾ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP