Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വൈക്കം വിശ്വൻ ആശുപത്രിയിൽ; നെഞ്ചുവേദനയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട വിശ്വനെ ചികിത്സകൾക്ക് ശേഷം പേവാർഡിലേക്ക് മാറ്റി; ചില പരിശോധനകൾക്കൂടി ബാക്കിയുണ്ടെന്ന് ആശുപത്രി അധികൃതർ

വൈക്കം വിശ്വൻ ആശുപത്രിയിൽ; നെഞ്ചുവേദനയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട വിശ്വനെ ചികിത്സകൾക്ക് ശേഷം പേവാർഡിലേക്ക് മാറ്റി; ചില പരിശോധനകൾക്കൂടി ബാക്കിയുണ്ടെന്ന് ആശുപത്രി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സിപിഎം. കേന്ദ്ര കമ്മറ്റി അംഗം വൈക്കം വിശ്വനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച എ.കെ.ജി. സെന്ററിൽ സിപിഎം. കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഇദ്ദേഹത്തിന് നെഞ്ചുവേദനയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്.

ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ എത്തിക്കുകയായിരുന്നു. വിദഗ്ദ്ധപരിശോധനകൾക്കു ശേഷം പേ വാർഡിൽ പ്രവേശിപ്പിച്ചു. ഇനിയും ചില പരിശോധനകൾകൂടി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP