Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടമലയാർ അണക്കെട്ടിന്റെ നിർമ്മാണത്തിന് പാറയുടെ ഉറപ്പു നോക്കാൻ നിർമ്മിച്ച ടണൽ; സിനിമാ ഷൂട്ടിങോടെ അറിയപ്പെട്ടത് വൈശാലി ഗുഹയെന്നും; കോതമംഗലം - ഇടമലയാർ പാതയോട് ചേർന്ന് അണക്കെട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഗുഹയിൽ പാർക്ക് ചെയ്ത ഓട്ടോയിൽ കുട്ടമ്പുഴയിലെ മാളു ജന്മം നൽകിയത് ആൺകുഞ്ഞിന്

ഇടമലയാർ അണക്കെട്ടിന്റെ നിർമ്മാണത്തിന് പാറയുടെ ഉറപ്പു നോക്കാൻ നിർമ്മിച്ച ടണൽ; സിനിമാ ഷൂട്ടിങോടെ അറിയപ്പെട്ടത് വൈശാലി ഗുഹയെന്നും; കോതമംഗലം - ഇടമലയാർ പാതയോട് ചേർന്ന് അണക്കെട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഗുഹയിൽ പാർക്ക് ചെയ്ത ഓട്ടോയിൽ കുട്ടമ്പുഴയിലെ മാളു ജന്മം നൽകിയത് ആൺകുഞ്ഞിന്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് പോകും ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കുട്ടമ്പുഴ പൊങ്ങും ചുവട് ആദിവാസി കുടിയിലെ മാളു സതീശ് (20) ആണ് ഇടമലയാർ വൈശാലി ഗുഹയിൽ വച്ച് ഓട്ടോറിക്ഷയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

രാവിലെ 10.30 ഓടെയാണ് സംഭവം . ഇടമലയാർ അണക്കെട്ടിന്റെ നിർമ്മാണ സമയത്ത് പാറയുടെ ഉറപ്പു നോക്കാൻ കുറഞ്ഞ ദൂരത്തിൽ ടണൽ നിർമ്മിച്ചിരുന്നു. വൈശാലി സിനിമയുടെ ഒരു ഭാഗം ഈ ടണലിൽ ചിത്രീകരിച്ചിരുന്നു. പിന്നീട് ഇവിടം വൈശാലി ഗുഹ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഇടമലയാർ അണെക്കെട്ടിന് സമീപമുള്ള ഈ ഗുഹ കാണാൻ നൂറുകണക്കിന് വിനോദ സഞ്ചാരികളും എത്തിയിരുന്നു. കോതമംഗലം - ഇടമലയാർ പാതയോട് ചേർന്ന് അണെട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഗുഹയിൽ പാർക്ക് ചെയ്ത ഓട്ടോയിലായിരുന്നു യുവതിയുടെ പ്രസവം.

കൂടെയുണ്ടായിരുന്നവർ തുണി കൊണ്ട് മറതീർത്തു. അറിയാവുന്ന രീതിയിലുള്ള പരിചരണവും നൽകി. ഈ സമയം ഇതുവഴിയെത്തിയ കുട്ടമ്പുഴയിലെ ആരോഗ്യ പ്രവർത്തകർ മാതാവിനൈയും കുഞ്ഞിനെയും ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആദ്യ പ്രസവത്തിൽ രണ്ട്‌പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മാളുവിന് ഇക്കുറി ലഭിച്ചത് ആൺ കുഞ്ഞാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP