Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിഷേധം ശക്തം; വാളയാറിൽ ടോൾ പിരിവ് നിറുത്തിച്ചു; പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥനായി കളക്ടർ

പ്രതിഷേധം ശക്തം; വാളയാറിൽ ടോൾ പിരിവ് നിറുത്തിച്ചു; പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥനായി കളക്ടർ

പാലക്കാട്: വാളയാർ വടക്കഞ്ചേരി നാലുവരിപ്പാതയിൽ ടോൾപിരിവ് വ്യാപക പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ടോൾ വിരുദ്ധ സമിതിയുടെയും പ്രതിഷേധത്താൽ ടോൾ പിരിവ് നിർത്തിവെക്കാൻ വാളയാർ ടോൾവെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തീരുമാനിക്കുകയായിരുന്നു.

പ്രശ്‌നപരിഹാരത്തിന് കളക്ടറുടെ നേതൃത്വത്തിൽ വൈകുന്നേരം മൂന്നിന് കളക്ടറേറ്റിൽ യോഗം ചേരും. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ഇരു ഭാഗത്തേക്കും 70, ബസ് , ട്രക്ക് തുങ്ങയിവക്ക് 240 രൂപ ,ഭാരവാഹനങ്ങൾക്ക് 370 എന്നിങ്ങനെയാണ് ടോൾ നിരക്ക്. ഒരു മാസത്തേക്ക് ബസിന് 5280 രൂപ നൽകണം. ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന വാളയാർ വട്ടപ്പാറക്ക് 20 കിലോമീറ്റർ ചുറ്റളവിലുള്ള സ്വകാര്യ വാഹനങ്ങൾക്ക് നിരക്കിൽ ഇളവ് നൽകിയിട്ടുണ്ട്.

എന്നാൽ നാലുവരിപ്പാത പൂർത്തിയാകാതെ ടോൾപിരിക്കാൻ അനുവദിക്കില്ലെന്ന് ബസ് ട്രക്ക് ഉടമസ്ഥരുടെ സംഘടനകൾ അറിയിച്ചു. ടോൾപിരിവ് നടന്നുകൊണ്ടിരിക്കെ ഇന്നു രാവിലെ ബസുടമകളുംലോറി ഉടമകളും മറ്റും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാതയുടെ 90 ശതമാനം പണി പൂർത്തിയായെന്ന് റോഡ് നിർമ്മാണ ചുമതലയുള്ള കെഎൻആർ കൺസ്ട്രക്ഷൻസ് അധികൃതർ അറിയിച്ചു.

വാളയാർ വടക്കഞ്ചേരി ദേശീയപാതയിലെ ടോൾ പിരിവ്. 54 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത നവീകരണം നടത്തുന്നത്. ഇതിൽ പകുതിശതമാനം പണിമാത്രമാണ് പൂർത്തിയായതെന്നാണ് ആക്ഷേപം. വ്യാഴാഴ്ച അർധരാത്രിമുതലാണ് വാളയാർ പാമ്പാംപള്ളത്തെ ടോൾ പഌസയിൽ പിരിവ് ആരംഭിച്ചത്. സർവീസ് റോഡ്, ഡ്രെയ്‌നേജ്, ലോറികൾക്കുള്ള പാർക്കിങ് ഏരിയ എന്നിവയൊന്നും പൂർത്തിയാക്കാതെയാണ് കരാറെടുത്ത കെഎൻആർ കൺസ്ട്രക്ഷൻ കമ്പനി ടോൾപിരിവ് തുടങ്ങിയത്. ഇതോടെ പ്രതിഷേധവുമായി.

വാളയാർമുതൽ വടക്കഞ്ചേരിവരെയുള്ള 54 കിലോമീറ്റർ ദൂരമാണ് നിലവിൽ നവീകരണം നടക്കുന്നത്. ഇതിനിടയിൽ 12 പാലം, ആറ് മേൽപ്പാലം, 193 കലുങ്ക്, 11 അടിപ്പാത എന്നിവയും നിർമ്മിക്കുന്നുണ്ട്. എന്നാൽ, ഇവയുടെ അമ്പതു ശതമാനം പണിപോലും പൂർത്തിയായിട്ടില്ല. വാളയാർ മുതൽ ചന്ദ്രനഗർ വരെയുള്ള 20 കിലോമീറ്റർ ദൂരം മാത്രമാണ് പാതയുടെ പണി 99 ശതമാനം പൂർത്തിയായത്. സർവീസ് റോഡുകളുടെ പണി 70 ശതമാനത്തിലധികം പൂർത്തിയാകാനുണ്ട്. മണലൂർ, മംഗലംപാലം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾ പകുതി പോലുമായിട്ടില്ല. ചന്ദ്രനഗർ, മണപ്പുള്ളിക്കാവ്, മണലൂർ, കുഴൽമന്ദം, എരിമയൂർ, ആലത്തൂർ എന്നിവിടങ്ങളിലും സർവീസ്‌റോഡുകളുടെ പണി എവിടെയുമെത്തിയിട്ടില്ല.

കരാർപ്രകാരം നവംബർ 14 നാണ് പണി പൂർത്തിയാക്കി കൺസ്ട്രക്ഷൻ കമ്പനി ദേശീയപാത അഥോറിറ്റിക്ക് റോഡ് കൈമാറേണ്ടത്. അന്നുമുതലാണ് ടോൾപിരിവും തുടങ്ങേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP