Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ മതിലിൽ സർക്കാരിന്റെ പ്രതീക്ഷ മുഴുവൻ കുടുംബശ്രീ അംഗങ്ങളിൽ; വായ്പയും ക്ഷേമപെൻഷനുകളും നഷ്ടമാകുമെന്ന ഭീഷണിയോടെ അംഗങ്ങളെ രംഗത്തിറക്കാൻ നീക്കം; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തായതോടെ തലയിൽ മുണ്ടിട്ട് സർക്കാർ; യുവതീപ്രവേശന വിഷയത്തിൽ എതിരഭിപ്രായം ഉള്ളവർക്കും പങ്കെടുക്കാമെന്ന് പറഞ്ഞ് ആൾക്ഷാമം പരിഹരിക്കും; വനിതാ മതിലിൽ പങ്കെടുക്കുന്നവരിൽ ഏറെയും യുവതീ പ്രവേശനത്തെ എതിർക്കുന്നവരാണെന്ന് റിപ്പോർട്ടുകൾ

വനിതാ മതിലിൽ സർക്കാരിന്റെ പ്രതീക്ഷ മുഴുവൻ കുടുംബശ്രീ അംഗങ്ങളിൽ; വായ്പയും ക്ഷേമപെൻഷനുകളും നഷ്ടമാകുമെന്ന ഭീഷണിയോടെ അംഗങ്ങളെ രംഗത്തിറക്കാൻ നീക്കം; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തായതോടെ തലയിൽ മുണ്ടിട്ട് സർക്കാർ; യുവതീപ്രവേശന വിഷയത്തിൽ എതിരഭിപ്രായം ഉള്ളവർക്കും പങ്കെടുക്കാമെന്ന് പറഞ്ഞ് ആൾക്ഷാമം പരിഹരിക്കും; വനിതാ മതിലിൽ പങ്കെടുക്കുന്നവരിൽ ഏറെയും യുവതീ പ്രവേശനത്തെ എതിർക്കുന്നവരാണെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം: ക്ഷേമപെൻഷനുകളും വായ്പയും നഷ്ടമാകുമെന്ന് ഭീഷണിപ്പെടുത്തി വനിതാ മതിലിൽ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കാൻ സർക്കാർ തന്ത്രം. വനിതാ മതിലിൽ പങ്കാളിത്തം കുറഞ്ഞാൽ കുടുംബശ്രീ അംഗങ്ങൾക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നുള്ള ഭീഷണി വാട്‌സ്ആപ്പ് സന്ദേശമായി പ്രചരിക്കുന്നതോടെയാണ് വനിതാ മതിലിൽ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നതായി വ്യക്തമായത്. കുടുംബശ്രീ മലപ്പൂറം അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്ററുടെ മുന്നറിയിപ്പ് എന്ന നിലയിലാണ് സന്ദേശം പ്രചരിക്കുന്നത്.

വനിതാപങ്കാളിത്തം കുറഞ്ഞാൽ ആ അയൽക്കൂട്ടങ്ങളുടെ പേരും അഫിലിയേഷൻ നമ്പറും കൈമാറണമെന്ന് കുടുംബശ്രീ മലപ്പുറം ജില്ലാ അസിസ്റ്റന്റ് മിഷൻ കോഓർഡിനേറ്റർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വനിതകൾക്കിടയിൽ പരക്കുന്ന സന്ദേശം. സഹകരണം കുറഞ്ഞ അയൽക്കൂട്ടങ്ങൾ പിന്നെ ജില്ലാ മിഷന് ആവശ്യമില്ല. വായ്പ അടക്കമുള്ള ആനുകൂല്യങ്ങളും പിന്നീട് പ്രതീക്ഷിക്കരുതെന്നുമാണ് സന്ദേശം പരക്കുന്നത്.

15 വയസെങ്കിലും പ്രായമായ പെൺകുട്ടികൾ വീട്ടിലുണ്ടെങ്കിൽ അവരെയും പങ്കെടുപ്പിക്കണം. കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം പോലും കാര്യമാക്കേണ്ടതില്ലെന്നാണ് സന്ദേശത്തിൽ പറയുന്നത്. അതേസമയം വനിതാ മതിലുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം ജില്ലാ മിഷൻ വഹിക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

സർക്കാരിന്റേതായി ഭീഷണി എത്തിയതോടെ വനിതാ മതിലിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. ശബരിമല യുവതീപ്രവേശനത്തിൽ തങ്ങൾക്കുള്ള അഭിപ്രായം മാറ്റിവച്ച് സർക്കാർ പരിപാടിയുമായി സഹകരിക്കണമെന്നതാണ് കുടുംബശ്രീ അംഗങ്ങൾക്കു ലഭിച്ചിരിക്കുന്ന നിർദ്ദേശവും. ശബരിമല യുവതീപ്രവേശനത്തെ എതിർക്കുന്നവർ പോലും സർക്കാരിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വനിതാ മതിലിൽ പങ്കെടുക്കാൻ നിർബന്ധിതരാണ്.

വനിതാ മതിൽ വിജയിപ്പിക്കാൻ നിർബന്ധിപ്പിച്ച് യുവതികളെ പങ്കെടുപ്പിക്കുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തായതോടെ സർക്കാരിന് ആകെ നാണക്കേടായിരിക്കുകയാണ്. യുവതീപ്രവേശനത്തെ എതിർക്കുന്നവരെപ്പോലും ഭീഷണിപ്പെടുത്തി വനിതാ മതിലിൽ പങ്കെടുപ്പിക്കുന്നത് സർക്കാരിന് പരിപാടി പരാജയപ്പെടുമോ എന്ന ഭയത്തിൽ നിന്നാണെന്നും പറയപ്പെടുന്നു. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിൽ മുപ്പതു ലക്ഷത്തോളം വനിതകൾ പങ്കെടുക്കുമെന്നാണ് സർക്കാർ കരുതുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP