Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോഷണക്കേസിൽ വീട്ടമ്മ അറസ്റ്റിൽ, ഭർത്താവ് ചിറയിൽ മുങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം;ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്ത കുര്യനെ വെറുതെവിട്ടത് ഭാര്യ കുറ്റം സമ്മതിച്ചതോടെ; മരണം ഭാര്യയുടെ മോഷണത്തിൽ മനംനൊന്തായിരിക്കാമെന്ന് പൊലീസ്

മോഷണക്കേസിൽ വീട്ടമ്മ അറസ്റ്റിൽ, ഭർത്താവ് ചിറയിൽ മുങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം;ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്ത കുര്യനെ വെറുതെവിട്ടത് ഭാര്യ കുറ്റം സമ്മതിച്ചതോടെ; മരണം ഭാര്യയുടെ മോഷണത്തിൽ മനംനൊന്തായിരിക്കാമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

വരന്തരപ്പിള്ളി: ആഭരണമോഷണക്കേസിൽ അറസ്റ്റിലായ വീട്ടമ്മയുടെ ഭർത്താവിനെ ചിറയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വടാന്തോൾ കോക്കാടൻ കുര്യൻ (46) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിൽ അന്വേഷണം നടത്തിയ വരന്തരപ്പിള്ളി പൊലീസ് കുര്യനെയും ആലീസിനെയും ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിൽ ആലീസ് കുറ്റം സമ്മതിക്കുകയും കുര്യനെ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയണ് കുര്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെ പേരാമ്പ്രയിലെ ഭാര്യാവീട്ടിലെത്തിയ കുര്യൻ ഭാര്യാസഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്രയിലെ ചെറുവത്തൂർച്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഭാര്യയുടെ കുറ്റകൃത്യത്തിൽ മനംനൊന്തായിരിക്കാം ആത്മഹത്യയെന്ന് പൊലീസ്.

വടാന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യയുടെ നാലുപവൻ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാൽപവൻ വരുന്ന കൈചെയിനും മോഷ്ടിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഏപ്രിൽ 29-ന് രാത്രി 12-നായിരുന്നു മോഷണം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ജോൺസന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങൾ ആലീസ് ഊരിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നാണ് പ്രതി അകത്തുകയറിയതും മോഷണം നടത്തിയതും. ആൽബിൻ, അർണോൾഡ്. ശവസംസ്‌കാരം തിങ്കളാഴ്ച പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. ലീസിനെ ഞായറാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP